Advertisement

‘മഞ്ഞിന്‍ ചിറകുള്ള വെയില്‍ ശലഭം’ പുസ്തക പ്രകാശനം വെള്ളിയാഴ്ച

January 4, 2023
2 minutes Read
'manjin chirakulla veyil salabham' book launch on Friday

പ്രവാസ ലോകത്തെ പ്രമുഖ എഴുത്തുകാരി സോഫിയ ഷാജഹാന്റെ ആറാമാത് കവിത സമാഹാരം’മഞ്ഞിന്‍ ചിറകുള്ള വെയില്‍ ശലഭം വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ദമ്മാമിലെ ദാറു സ്സിഹാ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. സൗദി കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുന്ന ചടങ്ങില്‍ വെച്ച് മലയാളത്തിന്റെ പ്രശസ്ത സംഗീത സംവിധായകന്‍ എം. ജയ ചന്ദ്രനാണ് പുസ്തക പുസ്തക പ്രകാശനം നിര്‍വ്വഹിക്കുക.

കഴിഞ്ഞ പതിനാറ് വര്‍ഷമായി സൗദിയിലെ ദമ്മാമില്‍ പ്രവാസ ജീവിതം നയിക്കുന്ന സോഫിയ ഷാജഹാന്റ്റെ ആറു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നീലവരയിലെ ചുവപ്പ്, ഒരില മാത്രമുള്ള വൃക്ഷം, നിന്നിലേക്ക് നടന്ന വാക്കുകള്‍ ,ഒറ്റ മുറി(വ്), ഒരേ പല മിടിപ്പുകള്‍ എന്നിവയായിരുന്നു സോഫിയയുടെ പുസ്തകങ്ങള്‍.

രണ്ട് തവണ ‘കെ.സി പിള്ള’ സ്മാരക പുരസ്‌കാരം, ദര്‍പ്പണം അവാര്‍ഡ്, പി.ടി. അബ്ദുല്‍ റഹ്‌മാന്‍ സ്മാരക പുരസ്‌കാരം, ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പുരസ്‌കാരം, ഗ്ലോബല്‍ മീഡിയ ഇവെന്റ്‌സ് ദുബായിയുടെ ഗോള്‍ഡന്‍ അച്ചിവ്‌മെന്റ് അവാര്‍ഡ്, സൗദി രിസാല സ്റ്റഡി സര്‍ക്കിള്‍ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങളെല്ലാം ഈ പ്രവാസി എഴുത്തുകാരിയെ തേടിയെത്തിയിട്ടുണ്ട്.

Read Also: ശ്രദ്ധേയമായി ദമാം മീഡിയ ഫോറം മരുഭൂയാത്ര

ആറാമത്തെ പുസ്തകമായ മഞ്ഞിന്‍ ചിറകുള്ള വെയില്‍ ശലഭം മാക്ബത്ത് പബ്ലിക്കേഷന്‍സാണ് പുറത്തിറ ക്കുന്നത്. കൊല്ലം ജില്ലയിലെ കുരീപ്പള്ളി സ്വദേശിയായ സോഫിയ ഷാജഹാന്‍ ദമ്മാമിലെ ദാറു സ്സിഹാ മെഡിക്കല്‍ സെന്ററിലെ അഡ്മിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുകയാണ്. കുണ്ടറ സ്വദേശിയായ ഷാജഹാനാണ് ഭര്‍ത്താവ്. ലോക കേരള സഭാംഗം കൂടിയായ സോഫിയയുടെ
പുസ്തക പ്രകാശനത്തെ ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് സൗദി കിഴക്കന്‍ പ്രാവിശ്യയിലെ പ്രവാസി സമൂഹം. ദമ്മാമില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സോഫിയ ഷാജഹാന്‍ ആലിക്കുട്ടി ഒളവട്ടൂര്‍, ജമാല്‍ വല്യാപ്പിള്ളി ബിജു കല്ലുമല , പ്രദീപ് കൊട്ടിയം , മാലിക്ക് മക്ബൂല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Story Highlights: ‘manjin chirakulla veyil salabham’ book launch on Friday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top