Advertisement

നടി മൈഥിലി അമ്മയായി

January 4, 2023
Google News 3 minutes Read
mythili blessed with a boy

സിനിമാ താരം മൈഥിലി അമ്മയായി. ആൺകുഞ്ഞാണ് താരത്തിന് പിറന്നിരിക്കുന്നത്. ( mythili blessed with a boy (

ഇന്ന് ഉച്ചയോടെയാണ് താരം ഇക്കാര്യം ഇൻസ്റ്റ​ഗ്രാമിലൂടെ അറിയിച്ചത്. ‘ബ്ലെസ്ഡ് വിത്ത് എ ബേബി ബോയ് ‘ എന്ന തലക്കെട്ടോടെ കുഞ്ഞിന്റെ കൈയുടെ ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിന് താഴെ നിരവധി പേരാണ് ആശംസകളുമായി രം​ഗത്ത് വന്നിരിക്കുന്നത്.

Read Also: മൈഥിലി വിവാഹിതയായി; വരന്‍ സമ്പത്ത്

ഏപ്രിൽ 28നായിരുന്നു നടി മൈഥിലിയും ആർക്കിടെക്റ്റായ സമ്പത്തും തമ്മിലുള്ള വിവാഹം.

2009ൽ രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മൈഥിലി പിന്നീട് കേരള കഫെ, ശിക്കാർ, സോൾട്ട് ആന്റ് പെപ്പർ, ഈ അടുത്ത കാലത്ത്, മാറ്റിനി, ​ഗോഡ്സ് ഓൺ കണ്ട്രി എന്നീ സിനിമകളിലും വേഷമിട്ടു.

Story Highlights: mythili blessed with a boy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here