വണ്ടർവോളിന് കവർ ഒരുക്കി മലയാളി യുവാക്കൾ

ഇംഗ്ലിഷ് റോക്ക് ബാൻഡ് ഒയാസിസിന്റെ എവർഗ്രീൻ ഗാനമായ വണ്ടർവോളിന് കവർ ഒരുക്കി മലയാളി യുവാക്കൾ. നവീൻ ജെ ആണ് ഒയാസിസിന്റെ ഗാനം പാടുകയും ഗിറ്റാർ കൈകാര്യം ചെയ്യുകയും ചെയ്തിരിക്കുന്നത്. കവർ വിഡിയോയുടെ നിർമാണം നിർവഹിച്ചിരിക്കുന്നതും നവീൻ തന്നെയാണ്. ( naveen j anthraper wonderwall cover song )
ഒയാസിസിന്റെ ഏറ്റവും പ്രശസ്തമായ ഗാനങ്ങളിലൊന്നാണ് വണ്ടർവോൾ. 1995 ൽ പുറത്തിറങ്ങിയ ഗാനത്തിന് ഗ്രാമി പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ വിഖ്യാത ഗാനം 14 വർഷങ്ങൾക്കിപ്പുറം വീണ്ടും ലോകജനതയുടെ ഹൃദയങ്ങളിൽ പുനരാവിഷ്കരിക്കുകയാണ് നവീനും സംഘവും.
പാട്ടിൽ അദ്വൈത് ശാന്താറാം ഗിറ്റാർ കൈകാര്യം ചെയ്യുന്നു. ബാസ് ഗിറ്റാറിസ്റ്റ് ആഞ്ജോ ഫ്രാൻസിസാണ്. കീബോർഡിസ്റ്റായി അമിത് സാജനുണ്ട്. ഡ്രമ്മർ എലോയ് ഷോമിയാണ്.
Story Highlights: naveen j anthraper wonderwall cover song
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here