Advertisement

ഭരതനാട്യത്തില്‍ നിരജ്ഞന് ഇത് വിജയം മാത്രമല്ല, പ്രിയപ്പെട്ടവര്‍ക്കുള്ള സമ്മാനം കൂടിയാണ്

January 4, 2023
Google News 2 minutes Read
niranjan got first place in bharatanatyam for men

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ ഭരതനാട്യത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കിയ നിരഞ്ജന് അവന്റെ നേട്ടം തന്നെ സംസ്ഥാന കലോത്സവ വേദിയിലെത്തിക്കാന്‍ പ്രയത്‌നിച്ചവര്‍ക്കുള്ള സമ്മാനമാണ്. പങ്കെടുത്ത മൂന്ന് വ്യക്തികത ഇനത്തിലും ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നിരഞ്ചന് സംസ്ഥാന തലത്തില്‍ പങ്കെടുക്കാന്‍ ചെലവിനുള്ള തുക ഓട്ടോറിക്ഷ ഡ്രൈവറായ അച്ഛന്‍ ഷിബുവിന് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു.

പ്രിയപ്പെട്ട ശിശ്യനെ സംസ്ഥാന വേദിയിലെത്തിക്കാന്‍ നൃത്താധ്യാപകന്‍ സുനില്‍ക്കുമാറും ജി എച്ച്എസ്എസ് എളമക്കരയിലെ പിടിഎയും ഒന്നിച്ചപ്പോള്‍ ഇന്ന് സംസ്ഥാന കലോത്സവത്തില്‍ തന്റെ ആദ്യ മത്സരത്തില്‍ നിരഞ്ചന്‍ അരങ്ങിലെത്തി എ ഗ്രേഡ് സ്വന്തമാക്കി.

Read Also: 13ല്‍ 11 ടീമിനും ഗുരു ഒരാള്‍ തന്നെ; നാരായണ ചാക്യാരുടെ മുഴുവന്‍ ശിഷ്യന്മാര്‍ക്കും എ ഗ്രേഡ്

അടുത്ത ദിവസങ്ങളില്‍ നടക്കുന്ന കുച്ചുപ്പുടിയിലും കേരള നടനത്തിലും പങ്കെടുക്കുന്ന നിരഞ്ജന്‍ രണ്ടാം ക്ലാസ്സ് മുതല്‍ തന്നെ നൃത്തം പഠിക്കുന്നുണ്ട്. കൊവിഡ് രണ്ടു വര്‍ഷങ്ങളില്‍ കലോത്സവം നഷ്ടമാക്കി.

Story Highlights: niranjan got first place in bharatanatyam for men

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here