പാകിസ്താനില്‍ പാചകവാതക പ്രതിസന്ധി രൂക്ഷം,സിലിണ്ടറുകളുമില്ല; പ്ലാസ്റ്റിക് കൂടിലാക്കി ഗ്യാസ് വീട്ടിലെത്തിക്കുന്ന കുട്ടികള്‍; വിഡിയോ

ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താനിലെ പാചക വാതക ക്ഷാമത്തിന്റെ തീവ്രത വ്യക്തമാക്കുന്ന വിഡിയോ ചര്‍ച്ചയാകുന്നു. പാചക വാതകത്തിന് ക്ഷാമമേറിയതോടെ കിട്ടാവുന്നത്ര പാചകവാതകം കൂട്ടിവയ്ക്കാന്‍ ശ്രമിക്കുന്ന പാകിസ്താന്‍ ജനതയുടെ വിഡിയോയാണ് ട്വിറ്ററില്‍ ഉള്‍പ്പെടെ വൈറലാകുന്നത്. ഗ്യാസ് സിലണ്ടറുകള്‍ പോലുമില്ലാതെ വലിയ പ്ലാസ്റ്റിക് കവറുകളിലാക്കി പാചക വാതകം വീട്ടിലെത്തിക്കാന്‍ ശ്രമിക്കുന്ന ഗ്രാമവാസികളുടെ വിഡിയോയാണ് ചര്‍ച്ചയാകുന്നത്. (Video Of Pakistanis Storing Cooking Gas In Plastic Balloons Goes Viral)
പാകിസ്താന്റെ വടക്ക് പടിഞ്ഞാറന്‍ പ്രവശ്യയായ ഖൈബര്‍ പക്തൂണ്‍ഖ്വായില്‍ നിന്നാണ് വിഡിയോ പകര്‍ത്തിയിരിക്കുന്നത്. ഗ്യാസ് പൈപ്പ്‌ലൈന്‍ ശ്രംഖലയുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന കടകളില്‍ നിന്നും മറ്റുമാണ് പ്ലാസ്റ്റിക് കിറ്റുകളുമായെത്തി ജനങ്ങള്‍ പാചക വാതകം നിറയ്ക്കുന്നത്. ഗ്യാസ് ചോരുന്നത് ഒഴിവാക്കാന്‍ കച്ചവടക്കാന്‍ കിറ്റിന്റെ വായഭാഗം നോസലും വാല്‍വും ഉപയോഗിച്ച് അടച്ചാണ് ഗ്യാസ് നിറച്ചുകൊടുക്കുന്നത്.
പ്ലാസ്റ്റിക് കവറുകളില്‍ മൂന്ന് മുതല്‍ നാല് കിലോഗ്രാം വരെ ഗ്യാസ് നിറയ്ക്കാന്‍ ഏകദേശം ഒരു മണിക്കൂര്‍ സമയമെടുക്കും. ഗ്യാസ് ക്ഷാമം വര്‍ധിച്ചതോടെ സിലണ്ടറുകള്‍ക്കും ഡിമാന്റ് ഏറിയിരുന്നു. ഇലക്ട്രിക് സക്ഷന്‍ പമ്പിന്റെ സഹായത്തോടെയാണ് പ്ലാസ്റ്റിക് കവറുകളില്‍ നിന്ന് ജനങ്ങള്‍ പാചകവാതകം ഗാര്‍ഹികാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. ചെറിയ കുട്ടികള്‍ ഉള്‍പ്പെടെ കടയില്‍ നിന്ന് പ്ലാസ്റ്റിക് ബാഗുകളില്‍ ഗ്യാസ് നിറച്ച് വീടുകളിലെത്തിക്കാറുണ്ട്.
Story Highlights: Video Of Pakistanis Storing Cooking Gas In Plastic Balloons Goes Viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here