Advertisement

അറ്റ്‌ലാന്റിക്- പസഫിക്ക് സമുദ്രങ്ങളുടെ സംഗമസ്ഥാനത്തിന്റേതെന്ന തരത്തിൽ പ്രചരിക്കുന്ന വിഡിയോ വ്യാജം; [24 Fact Check]

January 5, 2023
Google News 2 minutes Read

അമേരിക്കൻ വൻകരകളാൽ വേർതിരിക്കപ്പെട്ട സമുദ്രങ്ങളാണ് അറ്റ്‌ലാന്റിക്കും പസഫിക്കും.തെക്കേ അമേരിക്കൻ വൻകരയുടെ തെക്കേ അറ്റത്താണ് ഈ രണ്ട് സമുദ്രങ്ങളും സംഗമിക്കുന്നത്. എന്നാൽ അറ്റ്‌ലാന്റിക്- പസഫിക്ക് സമുദ്രങ്ങളുടെ സംഗമസ്ഥാനത്തിന്റേതെന്ന തരത്തിലൊരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

കടൽവെള്ളം തമ്മിൽ കലരാതെ രണ്ടു നിറങ്ങളിലായുള്ളതും വീഡിയോയിൽ കാണാം. പ്രചരിക്കുന്ന വീഡിയോയുടെ ആദ്യഭാഗങ്ങളിലുള്ള മഞ്ഞയും ഇളം നിറത്തിലുമുള്ള വെള്ളം ഒരുമിച്ച് ചേരുന്ന ദൃശ്യങ്ങൾ ചൈനയോട് ചേർന്ന് കിടക്കുന്ന ബോഹായ് കടലിൽ നിന്നുള്ളതാണ്. കടൽവെള്ളം കടുംനീല നിറത്തിലും പച്ച നിറത്തിലുമായി കാണുന്ന ദൃശ്യങ്ങൾ യു.എസ്.എയ്ക്കും കാനഡയ്ക്കും ഇടയിലുള്ള ഗൾഫ് ഓഫ് അലാസ്‌കയുടെതുമാണ്. ഈ ദൃശ്യങ്ങൾക്ക് അറ്റ്‌ലാന്റിക് സമുദ്രവുമായി യാതൊരു ബന്ധവുമില്ല.

Read Also: വീടുകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിന് ഹരിതകർമ സേനയ്ക്ക് യൂസർ ഫീ നൽകണോ ? [24 Fact Check]

Story Highlights: Atlantic ocean-Pacific Video Fact Check

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here