ലോക്‌സഭയില്‍ വഖഫ് ഭേദഗതി ബില്‍ ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഗാന്ധി ഉറങ്ങിപ്പോയോ? സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതിന്റെ വാസ്തവം എന്ത്?
ലോക്‌സഭയിലെ ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉറങ്ങിപ്പോയെന്ന രീതിയില്‍ വ്യാപക പ്രചാരണം. വഖഫ് ഭേദഗതി ബില്‍ ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഉറങ്ങിയെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
രാജ്യത്തിന്റെ പ്രതിപക്ഷ നേതാവിന് സഭയില്‍ ഉറക്കമാണോ ജോലി എന്ന തലക്കെട്ടോടെയാണ് വിഡിയോ പ്രചരിക്കുന്നത്. പൊതുഖജനാവിലെ പണം കൊണ്ട് തീറ്റയും കുടിയും താമസവും, എന്നിട്ട് പാര്‍ലിമെന്റ്‌റിലെ ഉറക്കം, നാണക്കേടെന്ന് മറ്റ് ചിലരും അഭിപ്രായപ്പെടുന്നു. വഖഫ് ഭേദഗതി ബില്‍ ചര്‍ച്ചയ്ക്കിടെ കേന്ദ്രമന്ത്രി കിരണ്‍ റിജിജു സംസാരിക്കുന്ന വേളയില്‍ രാഹുല്‍ ഉറങ്ങുന്നതാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്.
എന്നാല്‍ ട്വന്റിഫോര്‍ ഫാക്ട്‌ചെക്ക് വിഭാഗം നടത്തിയ പരിശോധനയില്‍ വൈറലായ വിഡിയോ വ്യാജമെന്ന് കണ്ടെത്തി. സന്‍സദ് ടിവി വഴിയാണ് സഭാ സമ്മേളനങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത്. സന്‍സദ് ടിവിയില്‍ സംപ്രേക്ഷണം ചെയ്ത യഥാര്‍ത്ഥ വിഡിയോയില്‍ ഇത്തരത്തില്‍ ആരും ഉറങ്ങുന്നതിന്റെ ദൃശ്യങ്ങളില്ല. കൂടുതല്‍ പരിശോധനയില്‍ ബില്ലിലെ ചര്‍ച്ചയില്‍ കിരണ്‍ റിജിജു മറുപടി പറയുന്ന വേളയില്‍ തൃണമൂല്‍ എംപി സൗഗത റോയ് ഉറങ്ങിയെന്ന് ആരോപിച്ച് BJP എംപിമാര്‍ ബഹളം വെയ്ക്കുന്നതാണ് യഥാര്‍ഥ വിഡിയോയോ എന്ന് വ്യക്തമായി. ഈ വിഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചാണ് രാഹുലിനെതിരെ വ്യാജപ്രചാരണം സമൂഹമാധ്യമങ്ങളില്‍ കൊഴുക്കുന്നത്.
Story Highlights : Is Rahul Gandhi sleeping during the presentation of the bill in Parliament? fact behind the viral video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here