‘ന്യൂകാസിലിനായി റൊണാൾഡോ കളിക്കാനുള്ള പ്രത്യേക വ്യവസ്ഥയുണ്ടെന്ന റിപ്പോർട്ട് വ്യാജം’; പ്രതികരണവുമായി അൽ നസർ ക്ലബ്
ന്യൂകാസിലിനായി റൊണാൾഡോ കളിക്കാനുള്ള പ്രത്യേക വ്യവസ്ഥയുണ്ടെന്ന റിപ്പോർട്ട് വ്യാജമെന്ന് അൽ നസർ ക്ലബ്. റൊണാൾഡോ ക്ലബുമായി 2.5 വർഷത്തെ കരാറിലാണ് ഒപ്പുവച്ചത്, കൂടാതെ 2 വർഷത്തോളം സൗദി ലീഗുകളിൽ അദ്ദേഹം പങ്കെടുക്കും. അന്തർദേശീയ സ്പോർട്സ് മാധ്യമമായ ഇഎസ്പിഎനോടാണ് അൽ നസർ ക്ലബ് വിവരം പങ്കുവച്ചത്.(Cristiano Ronaldo’s contract, cannot leave Al Nassr to play for Newcastle)
അൽ നാസറിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരാറിൽ ന്യൂകാസിലിനായി കളിക്കാനുള്ള പ്രത്യേക വ്യവസ്ഥയുണ്ടെന്ന വാദം നിഷേധിച്ച് ന്യൂകാസിൽ ക്ലബ് മാനേജർ എഡി ഹോ യും രംഗത്തെത്തി. ന്യൂകാസിൽ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയാൽ ന്യൂകാസിൽ ടീമിൽ ചേരാൻ അനുവദിക്കുന്ന ഒരു ക്ലോസ് ക്രിസ്റ്റ്യാനോ റൊണാൾഡോ വെച്ചിട്ടുണ്ട് ഉണ്ടെന്നായിരുന്നെന്ന റിപ്പോർട്ട് “സത്യം അല്ല” എന്ന് ന്യൂകാസിൽ ബോസ് എഡ്ഡി ഹോ പറഞ്ഞു.
Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം
സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള ന്യൂകാസിലിൽ അൽ നസറിന്റെ സൗദി കണക്ഷൻ വച്ച് കളിക്കും എന്നായിരുന്നു ഒരു സ്പാനിഷ് മാധ്യമം റിപ്പോർട്ട് ചെയ്തത്. ചൊവ്വാഴ്ച ലീഡേഴ്‌സ് ആഴ്‌സണൽ ന്യൂകാസിൽ മത്സരത്തിന് തൊട്ടുമുമ്പ് സംസാരിച്ച എഡി ഹോ ഈ കാര്യത്തിൽ വ്യക്തത നൽകി.
ക്രിസ്റ്റ്യാനോയുടെ പുതിയ ചുവടിന് ഞങ്ങൾ എല്ലാവിധ ആശംസകളും നേരുന്നു, എന്നാൽ നിങ്ങൾ പറയുന്ന വാർത്തയിൽ ഒരു സത്യവുമില്ല. കോച്ച് സ്കൈ സ്പോർട്സിനോട് പറഞ്ഞു.പോർച്ചുഗൽ താരം 2025 ജൂൺ വരെ സൗദി അറേബ്യൻ ക്ലബിൽ തന്നെ തുടരും. ഇന്നലെ റൊണാൾഡോയെ അൽ നസർ ഔദ്യോഗികമായി അവതരിപ്പിച്ചിരുന്നു. യൂറോപ്പിലെ തന്റെ ജോലി കഴിഞ്ഞു എന്ന് റൊണാൾഡോ മാധ്യമങ്ങളോട് പറയുകയും ചെയ്തു.
Story Highlights: Cristiano Ronaldo’s contract, cannot leave Al Nassr to play for Newcastle
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here