സൗദിയിൽ മലയാളി യുവാവ് ഹൃദായാഘാതം മൂലം മരിച്ചു

സൗദിയിൽ മലയാളി യുവാവ് ഹൃദായാഘാതം മൂലം മരിച്ചു. ഖമീസ് മുശൈത്ത് സഫയർ ഹോട്ടലിന് സമീപം അസ്ഫാർ ട്രാവൽസിൽ ജോലി ചെയ്തിരുന്ന വയനാട് മേപ്പാടി വടുവഞ്ചാൽ സ്വദേശി കല്ല് വെട്ട് കുഴിയിൽ അബൂബക്കറിന്റെ മകൻ നൗഫൽ (39) ആണ് ഹൃദായാഘാതം മൂലം മരിച്ചത്. ( Malayali youth died in Saudi ).
Read Also:മെസിയും സൗദിയിലേക്ക്? അൽ ഹിലാലിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്
സൗദിയിലെ അബ്ഹയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ ശുക്രത്തും മക്കളായ ഹൻസൽ റബ്ബാൻ, ഇസ മഹ്റ എന്നിവരും ഖമീസ് മുശൈത്തിലുണ്ട്. നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കൂടെയുണ്ടായിരുന്നവർ ഖമീസ് മുശൈത്ത് അഹ്ലി ആശുപത്രിയിൽ ഇദ്ദേഹത്തെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Story Highlights: Malayali youth died in Saudi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here