Advertisement

ലൈംഗിക ബന്ധത്തിനിടെ അപസ്മാരം സംഭവിച്ചാണ് യുവതി മരിച്ചതെന്ന് യുവാവ്; മറുവാദവുമായി ഡോക്ടർ; കൊല്ലത്തെ യുവതിയുടെ മരണത്തിൽ അടിമുടി ദുരൂഹത

January 5, 2023
2 minutes Read
mystery shrouds in kollam woman death

കൊല്ലത്ത് ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അഞ്ചൽ സ്വദേശിയായ നാസു എന്ന 24 കാരനാണ് അറസ്റ്റിലായത്. കൊലപാതകം എന്ന നിലയിലാണ് കേസന്വേഷണം നടക്കുന്നത് എന്ന് പൊലീസ്. ( mystery shrouds in kollam woman death )

കേരളപുരം സ്വദേശിനിയായ യുവതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി നാസു പിടിയിലായത്. ലൈംഗിക ബന്ധത്തിനിടെ അപസ്മാരം സംഭവിച്ചാണ് യുവതി മരിച്ചതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. എന്നാൽ ആഹാരസാധനം ശ്വാസകോശത്തിൽ കുടുങ്ങിയതാണ് മരണകാരണമെന്നാണ് ഡോക്ടറുടെ പ്രാഥമിക വിലയിരുത്തൽ. കൊലപാതകം എന്ന നിലയിൽ തന്നെയാണ് പൊലീസിന്റെ അന്വേഷണം നീങ്ങുന്നതെന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് പറഞ്ഞു.

Read Also: തിരുവനന്തപുരം പട്ടത്ത് യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

പ്രതി യുവതിയെ കൊല്ലം ബീച്ചിൽ നിന്നാണ് പരിചയപ്പെട്ടത് എന്നാണ് പോലീസ് കണ്ടെത്തൽ. കൊല്ലം ബീച്ചിലും സംഭവസ്ഥലത്തും എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. നേരത്തെയും ക്രിമിനൽ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ നാസു.

ഇന്നലെയാണ് കൊല്ലം കർബല ജംഗ്ഷനിലുള്ള ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിൽ 32 കാരിയുടെ മൃതദേഹം കണ്ടെത്തിയത്. ഇവിടം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണെന്ന് നേരത്തെ കെട്ടിടത്തിൽ താമസിച്ചിരുന്നവരും പറയുന്നു.

Story Highlights: mystery shrouds in kollam woman death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top