Advertisement

‘മാങ്ങയുള്ള മാവിലല്ലേ ആളുകള്‍ കല്ലെറിയൂ’; സോഷ്യല്‍ മീഡിയ ചര്‍ച്ചകളെക്കുറിച്ച് പഴയിടം മോഹനന്‍ നമ്പൂതിരി

January 5, 2023
3 minutes Read

സ്‌കൂള്‍ കലോത്സവത്തിന് നോണ്‍ വെജില്ലാത്തതും പഴയിടം നമ്പൂതിരി പതിവു പാചകക്കാരനാകുന്നതും സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്. വിവാദം കൊഴുക്കുന്നതിനിടെ ഭക്ഷണത്തെച്ചൊല്ലിയുള്ള ഈ ചര്‍ച്ചകള്‍ അനാവശ്യമാണെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി പ്രതികരിച്ചു. സര്‍ക്കാര്‍ നല്‍കിയ മെനു പ്രകാരമാണ് ഭക്ഷണം തയാറാക്കുന്നത്. വിവാദങ്ങളോട് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും പഴയിടം ട്വന്റിഫോറിനോട് പറഞ്ഞു. (pazhayidam mohanan namboothiri on social media discussion)

സര്‍ക്കാര്‍ ഒരു ജോലി ഏല്‍പ്പിച്ചു. അത് വൃത്തിയായി നിറവേറ്റുക എന്നതാണ് തന്നെ സംബന്ധിച്ച് പ്രധാനമെന്ന് പഴയിടം നമ്പൂതിരി പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ജാതിയുടെ ഉള്‍പ്പെടെ പേരില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഒന്നും തന്നെ ബാധിക്കുന്ന വിഷയങ്ങളല്ലെന്നും പഴയിടം പറയുന്നു. നല്ല ബുദ്ധിമുട്ടുള്ള ജോലിയാണ് ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. അത് ഭംഗിയായി നിര്‍വഹിക്കുക എന്നത് മാത്രമാണ് ഇപ്പോള്‍ മുന്നിലുള്ള കാര്യം.

Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം

സോഷ്യല്‍ മീഡിയ പറയുന്നതിനോടൊന്നും ഒരക്ഷരം പോലും പ്രതികരിക്കാനില്ല. ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയരുമ്പോള്‍ വിഷമം തോന്നാറുണ്ടോ എന്ന ട്വന്റിഫോര്‍ പ്രതിനിധിയുടെ ചോദ്യത്തിന് യാതൊരു വിഷമവുമില്ലെന്നായിരുന്നു പുഞ്ചിരിച്ചുകൊണ്ട് പഴയിടത്തിന്റെ മറുപടി. മാങ്ങയുള്ള മാവിലേ ആളുകള്‍ കല്ലെറിയൂ എന്ന് മാത്രം മനസിലാക്കിയാല്‍ മതിയെന്നും പഴയിടം മോഹനന്‍ നമ്പൂതിരി കൂട്ടിച്ചേര്‍ത്തു.

Story Highlights: pazhayidam mohanan namboothiri on social media discussion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top