മൂരിയാട് ധ്യാനകേന്ദ്രവുമായി ബന്ധപ്പെട്ട തർക്കം; പ്രദേശവാസിയെ മർദിച്ച 11 വനിതകൾ അറസ്റ്റിൽ

മൂരിയാട് കപ്പാറക്കടവിൽ ധ്യാനകേന്ദ്രവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പ്രദേശവാസിയെ മർദിച്ച 11 വനിതകൾ അറസ്റ്റിൽ. ആളൂർ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൂരിയാട് പ്ലാത്തോട്ടത്തിൽ ഷാജിക്കും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്. പ്രതികളെ ചാലക്കുടി കോടതി റിമാൻഡ് ചെയ്തു.
വയനാട് സ്വദേശി തൈപ്പറമ്പിൽ അൽഫോൺസ, മിനി, ഇടുക്കി സ്വദേശിനി ഗീത, സ്റ്റെഫി, ലിൻഡ, ജിബി, ആര്യ, അയോണ, ലിയോണ, നിഷ തുടങ്ങി 11 പേരെയാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. എംപറർ ഇമ്മാനുവൽ എന്ന സഭാ വിശ്വാസവുമായി ബന്ധപ്പെട്ട ആളുകളാണ് ഇവർ. ഇതുമായി ബന്ധപ്പെട്ട് ഈ സഭയുമായി തർക്കമുണ്ടായിരുന്നു. നേരത്തെ ഈ സഭയിൽ ഉണ്ടായിരുന്ന ഷാജി എന്നയാളെയും കുടുംബത്തെയുമാണ് ഇവർ ആക്രമിച്ചത്. ആക്രമണത്തിൽ ഷാജിയും ഷാജിയുടെ മകന്റെ ഭാര്യയും അടക്കം അഞ്ചുപേർക്കാണ് പരുക്കേറ്റത്.
ഇന്നലെ വൈകിട്ടാണ് ഈ സംഭവം ഉണ്ടായത്. ഇതിനുശേഷം ഈ സംഘർഷവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഒരു കൂട്ടത്തല്ല് ആയിരുന്നു.
സഭ വിട്ടതുമായി ബന്ധപ്പെട്ട് അതായത് ഷാജിയുടെ കുടുംബവുമായി തർക്കമുണ്ടായിരുന്നു. ഇവർ സഭാ വിശ്വാസികളായി തുടരുന്ന ആളുകളാണ്. ഇവർ തമ്മിലുള്ള തർക്കത്തിൻറെ തുടർച്ചയായാണ് ഇത്തരത്തിലൊരു ആക്രമണം.
Story Highlights: 11 women arrest thrissur retreat centre
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here