Advertisement

ബിരിയാണിയിൽ പഴുതാര; കൊച്ചിയിൽ കായാസ് ഹോട്ടൽ ഭക്ഷ്യസുരക്ഷ വകുപ്പ് പൂട്ടിച്ചു

January 6, 2023
Google News 1 minute Read

ബിരിയാണിയിൽ പഴുതാര. കൊച്ചിയിൽ കായാസ് ഹോട്ടൽ ഭക്ഷ്യസുരക്ഷ വകുപ്പ് അടച്ചു പൂട്ടിച്ചു. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധന വിവിധ ഇടങ്ങളിൽ പുരോഗമിക്കുന്നതിനിടെയാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയവർക്ക് ബിരിയാണിയിൽ നിന്ന് പഴുതാരയെ കിട്ടുകയായിരുന്നു. തുടർന്ന് ഭക്ഷ്യ സുരക്ഷ വിഭാഗത്തെ വിവരം അറിയിക്കുകയായിരുന്നു.

പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുന്നതെന്നും കണ്ടെത്തി. തുടർന്ന് ഹോട്ടൽ അടച്ചു പൂട്ടാനുള്ള നോട്ടീസ് നൽകുകയായിരുന്നു.

Read Also: പൊറോട്ട തെർമോക്കോൾപ്പെട്ടിയിൽ; ഭക്ഷണത്തിൽ കളറും; കൊച്ചിയിലെ ഹോട്ടൽ പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്

Story Highlights: Centipede Finds in Biriyani Kochi Hotel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here