Advertisement

ടിആർഎഫ് തീവ്രവാദി റിക്രൂട്ട്മെന്റ് നടത്തിയെന്ന് കേന്ദ്രം; യുഎപിഎ നിയമപ്രകാരം നിരോധനം

January 6, 2023
Google News 3 minutes Read

ദ റസിസ്റ്റന്റ് ഫ്രണ്ട് ( ടിആർഎഫ്) എന്ന സംഘടനയ്ക്ക് നിരോധനം. ടിആർഎഫ് ലഷ്കർ ഇ തൊയ്ബയുടെ ഉപസംഘടനയാണെന്ന് വിശദീകരിച്ചുകൊണ്ടാണ് കേന്ദ്രസർക്കാരിന്റെ നടപടി. സംഘടന തീവ്രവാദി റിക്രൂട്ടിങ് നടത്തിയെന്ന് കണ്ടെത്തിയെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. യുഎപിഎ നിയമം അനുസരിച്ചാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. (Govt bans terror group The Resistance Front with links to Pakistan)

പാകിസ്താനിൽ നിന്ന് കശ്മീരിലേക്ക് ആയുധങ്ങളും മയക്കുമരുന്നുകളും എത്തിക്കുന്നത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ സംഘടനയുടെ നേതൃത്വത്തിൽ നടന്നെന്ന് കേന്ദ്ര സർക്കാർ ആരോപിക്കുന്നു. ഓൺലൈൻ മാധ്യമത്തിലൂടെ യുവാക്കളുടെ തീവ്രവാദി റിക്രൂട്ട്മെന്റ് നടത്തി. തീവ്ര ആശയങ്ങളുടെ പ്രചാരണം നടത്തി യുവാക്കളെ സ്വാധീനിക്കാൻ ശ്രമിച്ചു. തീവ്രവാദ പ്രവർത്തനങ്ങൾക്ക് സഹായം നൽകി തുടങ്ങിയ കാര്യങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരോപിക്കുന്നത്.

Read Also: തിരുവനന്തപുരത്തെ ഒരു കുടുംബത്തിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

2019ലാണ് ടിആർഎഫ് രൂപീകരിക്കപ്പെടുന്നത്. കശ്മീരി ജനതയെ ഇന്ത്യയ്ക്കെതിരെ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്ന സന്ദേശങ്ങളും മറ്റും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ് സംഘടനയുടെ പ്രധാന അജണ്ടയെന്ന് കേന്ദ്രം പറയുന്നു. പൗരന്മാരേയും സൈനികരേയും അപായപ്പെടുത്താൻ ശ്രമിച്ച ടിആർഎഫ് പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Story Highlights: Govt bans terror group The Resistance Front with links to Pakistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here