Advertisement

കോടികളുടെ നിക്ഷേപ തട്ടിപ്പ്, ‘എനി ടൈം മണി’യുടെ ഡയറക്ടർമാർ കസ്റ്റഡിയിൽ; പണം നഷ്ടപ്പെട്ടത് നൂറോളം പേർക്ക്

January 6, 2023
Google News 3 minutes Read
Investment fraudkannur 'Any Time Money' directors custody

കണ്ണൂരിൽ കോടികളുടെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടുപേർ കസ്റ്റഡിയിൽ. കണ്ണൂർ അർബൻ നിധിയുടെ സഹസ്ഥാപനമായ എനി ടൈം മണിയുടെ ഡയറക്ടർമാരെയാണ് കസ്റ്റഡിയിലെടുത്തത്. തൃശ്ശൂർ സ്വദേശി ഗഫൂർ, മലപ്പുറം സ്വദേശി ഷൗക്കത്തലി എന്നിവരാണ് പിടിയിലായത്.
59 ലക്ഷം രൂപ നഷ്ടപ്പെട്ട തലശ്ശേരി സ്വദേശിയുടെ പരാതിയിലാണ് കേസ് എടുത്തത്. പണം നഷ്ടപ്പെട്ട നൂറോളം പേരാണ് പരാതി നൽകിയത്. ( Investment fraud in kannur, ‘Any Time Money’ directors in custody ).

തലശേരിയിലെ ഒരു ഡോക്ടർ 59 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നു കാട്ടിയാണ് പരാതി നൽകിയത്. അഞ്ച് വർഷത്തിൽ അധികമായി കണ്ണൂർ കേന്ദ്രീകരിച്ചാണ് ധനകാര്യ സ്ഥാപനം പ്രവർത്തിക്കുന്നത്. ഉയർന്ന പലിശ വാ​ഗ്ദാനം നൽകിയാണ് ഇവർ നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നത്. രണ്ട് മാസം മുമ്പാണ് സ്ഥാപനത്തിന്റെ പ്രവർത്തനം ഭാ​ഗികമായി നിലച്ചത്. ഇപ്പോൾ സ്ഥാപനം പൂർണമായും പൂട്ടിയ അവസ്ഥയിലായതോടെയാണ് നിക്ഷേപകർ പരാതിയുമായെത്തിയത്.

ധനകാര്യ സ്ഥാപനത്തിന്റെ മാനേജർമാരെ വിളിക്കുമ്പോൾ അവധി പറയുകയായിരുന്നുവെന്ന് നിക്ഷേപകർ പറയുന്നു. പലരും 15 ലക്ഷവും 20 ലക്ഷവുമൊക്കെ നിക്ഷേപിച്ചിട്ടുണ്ട്. പെൻഷൻ ലഭിച്ച ക്യാഷ് ഉൾപ്പടെ ഇവിടെ നിക്ഷേപിച്ചവരുമുണ്ട്. പരാതി നൽകരുതെന്നും ചർച്ചയിലൂടെ പരഹരിക്കാമെന്നുമായിരുന്നു ബാങ്ക് അധികൃതർ ആദ്യം പറഞ്ഞിരുന്നതെന്ന് നിക്ഷേപകർ പറയുന്നു.

മൂന്ന് മാസം മുമ്പുവരെ പലർക്കും പലിശ ഉൾപ്പടെ ലഭിച്ചിരുന്നു. 5000 രൂപ മുതൽ ഒരു കോടിയോളം രൂപ വരെയാണ് ജനങ്ങൾ ഇവിടെ നിക്ഷേപിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയാണ് എനി ടൈം മണിയുടെ ഡയറക്ടർമാരായ തൃശ്ശൂർ സ്വദേശി ഗഫൂറിനെയും മലപ്പുറം സ്വദേശി ഷൗക്കത്തലിയെയും കസ്റ്റഡിയിലെടുത്തത്.

Story Highlights: Investment fraud in kannur, ‘Any Time Money’ directors in custody

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here