Advertisement

വിരമിക്കൽ തീരുമാനം പിൻവലിച്ച് സാനിയ മിർസ

January 6, 2023
1 minute Read

വിരമിക്കൽ തീരുമാനം പിൻവലിച്ച് ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ. ഈ മാസം നടക്കാനിരിക്കുന്ന ഓസ്ട്രേലിയൻ ഓപ്പണിൽ സാനിയ രോഹൻ ബൊപ്പണ്ണയ്ക്കൊപ്പം മിക്സഡ് ഡബിൾസിൽ മത്സരിക്കും. 2022 സീസണു ശേഷം പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച സാനിയ ഈ തീരുമാനം പിൻവലിച്ചാണ് വീണ്ടും മത്സരിക്കാനൊരുങ്ങുന്നത്. 2021 വിംബിൾഡണിൽ സാനിയയും ബൊപ്പണ്ണയും ഒരുമിച്ച് മത്സരിച്ചിരുന്നു.

വനിതാ ഡബിൾസിലും സാനിയ മത്സരിക്കും. കസാഖിസ്താൻ താരം അന്ന ഡാനിലിനയാണ് വനിതാ ഡബിൾസിൽ സാനിയയുടെ പങ്കാളി. ഈ മാസം 16നാണ് ഓസ്‌ട്രേലിയൻ ഓപ്പൺ ആരംഭിക്കുക.

കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പൺ വനിതാ വിഭാഗം ഡബിൾസിൻ്റെ ആദ്യ റൗണ്ടിൽ തന്നെ പരാജയപ്പെട്ടതോടെയാണ് സാനിയ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

Story Highlights: saniya mirza retirement update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top