Advertisement

‘ഈ പ്രായത്തിലും എങ്ങനാടാ ഉവ്വേ, നേരത്തെ ഇറക്കിവിട്ടിരുന്നെങ്കിൽ ജയിക്കുമായിരുന്നു’; ധോണിയെ പ്രശംസിച്ച് വി കെ പ്രശാന്ത് എംഎൽഎ

May 11, 2024
2 minutes Read

അഹമ്മദാബാദില്‍ വെച്ച് നടന്ന ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലും പതിവുപോലെ ധോണി ആരാധകര്‍ നിറഞ്ഞുകവിഞ്ഞിരുന്നു. മത്സരത്തില്‍ ചെന്നൈ പരാജയം വഴങ്ങിയെങ്കിലും ധോണിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സ് ആരാധകരെ ആവേശത്തിലാക്കുകയും ചെയ്തു.

എന്നാൽ മത്സരത്തിലെ ധോണിയുടെ ഇന്നിംഗ്‌സിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് വി കെ പ്രശാന്ത് എംഎൽഎ. ഇന്നലെ നടന്ന മത്സരത്തിൽ അഫ്‌ഗാൻ താരം റാഷിദ് ഖാനെ സിക്‌സർ പറത്തുന്ന വിഡിയോയും എംഎൽഎ പങ്കുവച്ചു.

‘ഇയാളെ കുറച്ച് നേരത്തെ ഇറക്കി വിട്ടിരുന്നെങ്കിൽ ചിലപ്പോൾ ജയിക്കുമായിരുന്നു …
ഈ പ്രായത്തിലും എങ്ങനാടാ ഉവ്വേ
MS💛❤️’- വി കെ പ്രശാന്ത് കുറിച്ചു.

മത്സരത്തില്‍ 35 റണ്‍സിനാണ് ഗുജറാത്ത് ടൈറ്റന്‍സ് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയെ പരാജയപ്പെടുത്തിയത്. എങ്കിലും ആരാധകരെ ആവേശത്തിലാക്കുന്ന പ്രകടനമാണ് ധോണി കാഴ്ചവെച്ചത്. 11 പന്തില്‍ പുറത്താകാതെ 26 റണ്‍സ് ആണ് ചെന്നൈയുടെ മുന്‍ നായകന്‍ അടിച്ചുകൂട്ടിയത്. മൂന്ന് പടുകൂറ്റന്‍ സിക്‌സുകളും ഒരു ബൗണ്ടറിയുമാണ് ധോണിയുടെ ബാറ്റില്‍ നിന്ന് പിറന്നത്.

Story Highlights : V K Prasanth Praises MS Dhoni

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top