Advertisement

സിറോ മലബാര്‍ സഭയുടെ സിനഡിന് ഇന്ന് കൊച്ചിയില്‍ തുടക്കം; കുര്‍ബാന തര്‍ക്കം ചര്‍ച്ചയാകും

January 6, 2023
2 minutes Read

കുര്‍ബാന തര്‍ക്കത്തിനിടെ സിറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡിന് ഇന്ന് കൊച്ചിയില്‍ തുടക്കമാകും. എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം രൂക്ഷമായിരിക്കുന്ന സമയത്താണ് സിറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡ് ചേരുന്നത്. മുപ്പത്തിയൊന്നാമത് സിനഡിന്റെ ഒന്നാം സമ്മേളനം ഇന്ന് വൈകിട്ട് സഭാ ആസ്ഥാനമായ കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ ആരംഭിക്കും. (Synad of Syro-Malabar Church begins today in Kochi)

കോഴിക്കോട് രൂപതാധ്യക്ഷന്‍ വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍ പ്രാര്‍ത്ഥനകള്‍ക്ക് തുടക്കമിടും. ആദ്യ മൂന്ന് ദിവസങ്ങളില്‍ ധ്യാനവും പ്രാര്‍ത്ഥനകളും മാത്രമാണ് നടക്കുക. തിങ്കളാഴ്ച സഭാ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സിനഡ് സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ആരംഭിക്കുന്ന യോഗത്തില്‍ കുര്‍ബാന തര്‍ക്കം, എറണാകുളം സെന്റ് മേരീസ് ബസലിക്കയിലെ സംഘര്‍ഷം എന്നിവ ചര്‍ച്ചയാകും. പളളിയിലെ സംഘര്‍ഷത്തിനിടെ കുര്‍ബാനയെ സമര മാര്‍ഗമായി ഉപയോഗിച്ചത് ശരിയായില്ലെന്നും വിമത വിഭാഗത്തിനെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യവും ചര്‍ച്ചയാകും. ഈ മാസം 14നാണ് സിനഡ് സമാപിക്കുക.

Story Highlights: Synad of Syro-Malabar Church begins today in Kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top