തിരുവനന്തപുരത്തെ ഒരു കുടുംബത്തിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്തെ ഒരു കുടുംബത്തിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കഠിനംകുളം പടിഞ്ഞാറ്റുമുക്കിന് സമീപം കൊമ്പരമുക്കിൽ കാർത്തിക എന്ന വീട്ടിൽ രമേശൻ, ഭാര്യ സുലജകുമാരി, മകൾ രേഷ്മ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ( thiruvananthapuram 3 of a family found dead )
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. കട ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സംശയം. വിദേശത്ത് ആയിരുന്ന രമേശൻ ഇന്നലെയാണ് തിരികെ എത്തിയത്.
താമസിക്കുന്ന വീടും പുരയിടവും ബാങ്ക് ജപ്തി ചെയ്തിരുന്നു. ഈ കെട്ടിടത്തിലാണ് ആത്മഹത്യ ചെയ്തത്. സുലജകുമാരിയുടെ അച്ഛനും അമ്മയും തൊട്ടടുത്ത മുറിയിൽ ഉണ്ടായിരുന്നു.
Story Highlights: thiruvananthapuram 3 of a family found dead
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here