സ്വന്തം നാട്ടില്‍ ഇന്ദ്രന്‍സിന് വേദിയൊരുക്കി വി എന്‍ വാസവന്‍; മന്ത്രിയോട് ഒരു പിണക്കവുമില്ലെന്ന് ഇന്ദ്രന്‍സ്

വിവാദ പരാമര്‍ശത്തിന് പിന്നാലെ നടന്‍ ഇന്ദ്രന്‍സിന് സ്വന്തം നാട്ടില്‍ വേദിയൊരുക്കി മന്ത്രി വി എന്‍ വാസവന്‍. ഇന്ദ്രന്‍സിനെയും അമിതാഭ് ബച്ചനേയും പരാമര്‍ശിച്ച് നിയമസഭയില്‍ മന്ത്രി നടത്തിയ പരാമര്‍ശം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിരുന്നു. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഇന്ദ്രന്‍സ് മന്ത്രിയോട് തനിക്ക് ഒരു പിണക്കവുമില്ലെന്ന് പറഞ്ഞു. (v n vasavan invited indrans to a program in his village)
മന്ത്രി വി എന്‍ വാസവന്റെ നാടായ കോട്ടയം പാമ്പാടിയിലേക്ക് ഇന്ദ്രന്‍സെത്തുന്നതിന് അരമണിക്കൂര്‍ മുന്‍പ് മന്ത്രി പരിപാടി നടക്കുന്ന സ്‌കൂളിലെത്തി. ഇന്ദ്രന്‍സെത്തിയതോടെ ഇരുവരും കൈപിടിച്ച് വേദിയിലേക്ക് കയറി. ഇന്ദ്രന്‍സ് കലാ കേരളത്തിന് അഭിമാനമാണെന്നും ഈ അടുത്ത കാലത്ത് അദ്ദേഹം കൈകാര്യം ചെയ്ത പല റോളുകളും എക്കാലവും ഓര്‍മയില്‍ സൂക്ഷിക്കാനാകുന്നതാണെന്നും പ്രസംഗത്തിനിടെ മന്ത്രി പറഞ്ഞു. ഇന്ദ്രന്‍സ് ഇനിയും ഉന്നതങ്ങളിലേക്ക് വളരാന്‍ താന്‍ ആശംസിക്കുന്നുവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
Read Also: അടുത്ത ഹജ്ജിനുള്ള ആഭ്യന്തര തീര്‍ഥാടകരുടെ ബുക്കിംഗ് ആരംഭിച്ചു
മന്ത്രി തന്നെയാണ് ഉദ്ഘാടന വേളയില്‍ പ്രാര്‍ത്ഥനയോടെ കൈകൂപ്പി നിന്ന ഇന്ദ്രന്‍സിന് വിളക്ക് കൈമാറിയത്. തന്റെ നാട്ടിലെ സ്‌കൂളിലേക്ക് ക്ഷണിച്ച മന്ത്രിയോട് നന്ദിയുണ്ടെന്നും മന്ത്രിയോട് തനിക്ക് യാതൊരുവിധ പരിഭവവുമില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു. തങ്ങള്‍ കുറച്ച് മുന്‍പേ ജനിച്ചവരായത് കൊണ്ട് പുതു തലമുറ സൂക്ഷിക്കുന്നത് പോലെ വാക്കുകള്‍ ചിലപ്പോള്‍ സൂക്ഷിച്ച് ഉപയോഗിക്കാന്‍ കഴിഞ്ഞെന്ന് വരില്ലെന്ന് ഇന്ദ്രന്‍സ് പറഞ്ഞു. സ്‌കൂള്‍ നല്‍കിയ സ്‌നേഹോപഹാരം മന്ത്രി തന്നെയാണ് ഇന്ദ്രന്‍സിന് കൈമാറിയത്.
Story Highlights: v n vasavan invited indrans to a program in his village
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here