Advertisement

‘മതസ്പർദ്ധയുണ്ടാക്കുന്നു’; പ്രഗ്യ സിംഗ് താക്കൂറിനെതിരെ നടപടിയെടുക്കണമെന്ന് മുൻ സർക്കാർ ഉദ്യോഗസ്ഥർ

January 7, 2023
2 minutes Read
bureaucrats pragya singh thakur

ബിജെപി എംപി പ്രഗ്യ സിംഗ് താക്കൂറിനെതിരെ മുൻ സർക്കാർ ഉദ്യോഗസ്ഥർ. 103 മുൻ ഉദ്യോഗസ്ഥരാണ് പ്രഹ്യ സിംഗ് താക്കൂറിനെ വിമർശിച്ച് രംഗത്തുവന്നത്. ലോക്സഭാ സ്പീക്കറും എതിക്സ് കമ്മറ്റിയും പ്രഗ്യക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. കർണാടകയിൽ ഈയിടെ നടത്തിയ ഒരു പ്രഭാഷണത്തിലാണ് പ്രഗ്യ സിംഗ് താക്കൂർ മുസ്ലിങ്ങൾക്കെതിരെ പരോക്ഷമായി കലാപാഹ്വാനം നടത്തിയത്. (bureaucrats pragya singh thakur)

ക്രിമിനൽ കേസ് ഒഴിവാക്കാൻ പ്രഗ്യ ബുദ്ധിപൂർവം വാക്കുകൾ പ്രയോഗിക്കുകയാണെന്ന് ഉദ്യോഗസ്ഥർ ആരോപിച്ചു. മുസ്ലിങ്ങൾ അല്ലാത്തവരിൽ നിന്നുള്ള ആക്രമണങ്ങളെ ഭയപ്പെടണമെന്നാണ് അവർ പറഞ്ഞത്. പക്ഷേ, മുസ്ലിം എന്ന വാക്കുപയോഗിച്ചില്ല. ഇന്ത്യൻ ശിക്ഷാനിയമത്തിനു കീഴിലെ പല കുറ്റകൃത്യങ്ങളും പ്രഗ്യ ചെയ്തു. എംപിയായി തെരഞ്ഞെടുക്കപ്പെടുമ്പോഴുള്ള പ്രതിജ്ഞയും അവർ ലംഘിച്ചു എന്നും ഉദ്യോഗസ്ഥർ പറയുന്നു.

Read Also: വിദ്വേഷ പ്രസംഗം; പ്രഗ്യാ സിംഗ് ഠാക്കൂറിനെതിരെ പൊലീസ് കേസ്

രാജസ്ഥാനിലെ മുൻ ചീഫ് സെക്രട്ടറി സലാഹുദ്ദിൻ അഹ്‌മദ്, കേന്ദ്ര സാമൂഹ്യനീതി വകുപ്പിലെ മുൻ സെക്രട്ടറി അനിത അഗ്നിഹോത്രി, കേന്ദ്ര ഗതാഗത മന്ത്രാലയത്തിൻ്റെ മുൻ അഡീഷനൽ സെക്രട്ടറി എസ്പി ആംബ്രോസ് എന്നിവരൊക്കെ അപേക്ഷയിൽ ഒപ്പുവച്ചു.

പ്രഗ്യാ സിംഗ് താക്കൂറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ശിവമോഗ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എച്ച്.എസ് സുന്ദരേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടെ പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

ഭോപ്പാൽ എംപിക്കെതിരെ 153 എ, 153 ബി, 268, 295 എ, 298, 504, 508 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

ഒരു ഹിന്ദു അനുകൂല സംഘടന സംഘടിപ്പിച്ച കൺവെൻഷനിൽ സംസാരിക്കവേയാണ് പ്രഗ്യാ സിംഗ് വിദ്വേഷ പരാമർശം നടത്തിയത്. സ്വയം പ്രതിരോധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും, വീടുകളിൽ ആയുധങ്ങൾ സൂക്ഷിക്കാനും ബിജെപി എംപി ആഹ്വാനം ചെയ്തിരുന്നു.

‘നിങ്ങളുടെ വീടുകളിൽ ആയുധങ്ങൾ സൂക്ഷിക്കുക. ഒന്നുമില്ലെങ്കിലും പച്ചക്കറികൾ മുറിക്കാൻ ഉപയോഗിക്കുന്ന കത്തികളെങ്കിലും മൂർച്ചയോടെ സൂക്ഷിക്കുക…. എപ്പോൾ എന്ത് സാഹചര്യമുണ്ടാകുമെന്ന് അറിയില്ല…സ്വയരക്ഷയ്ക്ക് എല്ലാവർക്കും അവകാശമുണ്ട്. ആരെങ്കിലും നമ്മുടെ വീട്ടിൽ നുഴഞ്ഞുകയറി ആക്രമിച്ചാൽ തക്കതായ മറുപടി നൽകുന്നത് നമ്മുടെ അവകാശമാണ്’-ഹിന്ദു ജാഗരണ വേദികെ ദക്ഷിണ മേഖലാ വാർഷിക സമ്മേളനത്തിൽ പ്രഗ്യാ സിംഗ് പറഞ്ഞു.

Story Highlights: 103 bureaucrats againts pragya singh thakur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top