Advertisement

പ്രവാസി ഭാരതീയ ദിവസ്‌ കൺവെൻഷൻ 2023; ബഹ്റൈൻ സംഘത്തിന് ഊഷ്മള സ്വീകരണം

January 7, 2023
Google News 3 minutes Read
17th Pravasi Bharatiya Diwas Convention Bahrain

പ്രവാസി ഭാരതീയ ദിവസ്‌ കൺവെൻഷനെത്തിയ ബഹ്റൈൻ സംഘത്തിന് ഊഷ്മള സ്വീകരണം നൽകി. ഈ വർഷത്തെ പ്രവാസി ഭാരതീയ ദിവസ കൺവെൻഷന് മധ്യപ്രദേശിലെ ഇൻഡോറിൽ നാളെയാണ് തുടക്കമാകുന്നത്. ( 17th Pravasi Bharatiya Diwas Convention 2023 warm welcome to Bahrain team ).

കൺവെൻഷനിൽ പങ്കെടുക്കുവാനായി നിരവധി പേരാണ് ഇത്തവണ ബഹ്റൈനിൽ നിന്നും ഇൻഡോറിലേക്ക് യാത്രയായിരിക്കുന്നത്. 8, 9, 10 തീയതികളിലായി നടക്കുന്ന കൺവെൻഷനിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരത്തോളം പേർ പങ്കെടുക്കും എന്നാണ് അറിയുന്നത്.

Read Also: കളഞ്ഞു കിട്ടിയ വൻതുക ഉടമയെ തിരിച്ചേൽപ്പിച്ച് ബഹ്റൈൻ പ്രവാസി മലയാളി

ബഹ്റൈനിൽ നിന്നും ഏറ്റവും അധികം പേർ പങ്കെടുക്കുന്ന ഒരു കൺവെൻഷൻ ആയിരിക്കും ഇതെന്നാണ് കണക്കുകൂട്ടൽ. നൂറോളം പേരാണ് കൺവെൻഷനിൽ പങ്കെടുക്കുവാൻ ആയി ബഹ്റൈനിൽ നിന്നും രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒമ്പതാം തീയതി കൺവെൻഷന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും.

പത്താം തീയതി നടക്കുന്ന പ്രവാസി ഭാരതീയ സമ്മാന അവാർഡ് ദാന ചടങ്ങിൽ ഇന്ത്യയുടെ പ്രസിഡന്റ് ദ്രൗപതി മുർമു പങ്കെടുക്കും. കൺവെൻഷനിൽ പങ്കെടുക്കുവാനായി ഇന്ന് ഇൻഡോർ എത്തിയ പ്രതിനിധികൾക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്.

Story Highlights: 17th Pravasi Bharatiya Diwas Convention 2023 warm welcome to Bahrain team

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here