Advertisement

‘സൈബർ ആക്രമണം പ്രതിരോധിക്കും’; ചിന്തക്കെതിരെയുള്ള സൈബർ ആക്രമണം മര്യാദയുടെ സകല സീമകളും ലംഘിച്ചെന്ന് ഡിവൈഎഫ്ഐ

January 7, 2023
2 minutes Read

ചിന്താ ജെറോമിനെതിരെ നടക്കുന്ന സൈബർ ആക്രമണം പ്രതിരോധിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ്. യുവജന കമ്മീഷൻ അധ്യക്ഷ ചുമതല വഹിക്കുന്ന ചിന്താ ജെറോമിനെതിരെ മര്യാദയുടെ സകല സീമകളും ലംഘിച്ച് കൊണ്ട് ക്രൂരവും നിന്ദ്യവുമായ നിലവാരത്തിലേക്ക് മാറിയിരിക്കുകയാണെന്ന് ഡിവൈഎഫ്ഐ ഫേസ്ബുക്കിൽ കുറിച്ചു.(dyfi against cyber attack on chintha jerome)

Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം

ഡിവൈഎഫ്ഐയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ചിന്താ ജെറോമിനെതിരെ വലതു പക്ഷ മാധ്യമങ്ങളുടെ ഒത്താശയോടെ നടക്കുന്ന സൈബർ ആക്രമണം
പ്രതിരോധിക്കണമെന്ന് DYFI സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.
യുവജന കമ്മീഷൻ അധ്യക്ഷ ചുമതല വഹിക്കുന്ന ചിന്താ ജെറോമിനെതിരെ ഒരു വിഭാഗം മുഖ്യധാരാ മാധ്യമങ്ങളുടെ കാർമികത്വത്തിൽ വലതു പക്ഷ രാഷ്ട്രീയ അണികൾ നടത്തുന്ന സൈബർ ആക്രമണം മര്യാദയുടെ സകല സീമകളും ലംഘിച്ച് കൊണ്ട് ക്രൂരവും നിന്ദ്യവുമായ നിലവാരത്തിലേക്ക് മാറിയിരിക്കുകയാണ്.

ചില മാധ്യമങ്ങളുടെ നേതൃത്വത്തിലാണ് കള്ളം ഉൽപ്പാദിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത്
വലതു പക്ഷ രാഷ്ട്രീയ അണികളിലെ സംസ്‌കാര ശൂന്യരായ ക്രിമിനൽ അണികൾക്ക് പ്രോത്സാഹനം നൽകുന്നത്. വ്യാജ വാർത്തയെ മുൻനിർത്തി ഇടത്പക്ഷ രാഷ്ട്രീയ പ്രവർത്തകയാണ് എന്ന ഒറ്റ കാരണത്താൽ നടത്തുന്ന ഈ സൈബർ ആക്രമണം പ്രതിരോധിക്കും.

Story Highlights: dyfi against cyber attack on chintha jerome

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top