‘റെയ്ഡ് തുടരുന്നു’; സംസ്ഥാനത്ത് ഇന്ന് 440 ഹോട്ടലുകളിൽ പ്രത്യേക പരിശോധന, 26 ഹോട്ടലുകള്‍ അടപ്പിച്ചു

സംസ്ഥാന വ്യാപകമായി ഇന്ന് 440 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 11 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 15 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 26 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു. 145 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയെന്നും മന്ത്രി വർത്തക്കുറിപ്പിൽ അറിയിച്ചു.(food safety department checking continue)
ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധനയില്‍ സംസ്ഥാനത്ത് ഇന്ന് 26 കടകള്‍ പൂട്ടിച്ചു. 440 കടകളിലാണ് പരിശോധന നടന്നത്. 115 കടകൾക്ക് നോട്ടീസ് നൽകി. നാല് ദിവസത്തെ പരിശോധനയിൽ അടച്ചു പുട്ടിയ 139 സ്ഥാപനങ്ങളിൽ പകുതിയിലധികവും ലൈസൻസ് ഇല്ലാത്തവയാണ്.
Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം
കഴിഞ്ഞ ആറു ദിവസത്തിനിടെ സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത് രണ്ട് പേർ. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതും ലൈസൻസില്ലാത്തതുമായ നിരവധി സ്ഥാപനങ്ങൾ സംസ്ഥാനത്ത് ഉണ്ടെന്നാണ് ഭക്ഷ്യ സുരക്ഷ വകുപ്പിൻ്റെ കണ്ടെത്തൽ. നാല് ദിവസത്തെ പരിശോധനയിൽ മാത്രം ലൈസൻസില്ലാതെ പ്രവർത്തിച്ച 75 കടകളാണ് അടച്ചുപൂട്ടിയത്.
Story Highlights: food safety department checking continue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here