‘ലയണൽ, ലയണെല!’.. കുഞ്ഞുങ്ങൾക്കെല്ലാം മെസിയുടെ പേരിടണം; അർജന്റീനയിൽ മാതാപിതാക്കൾ തമ്മിൽ മത്സരം

അർജൻറീനക്ക് ലോകകപ്പ് സമ്മാനിച്ച നായകൻ ലയണൽ മെസിയുടെ പേര് മക്കൾക്കിടാനായി അർജൻറീനയിൽ രക്ഷിതാക്കളുടെ മത്സരം. മെസിയുടെ ജന്മസ്ഥലമായ റൊസാരിയോ ഉൾപ്പെടുന്ന പ്രവിശ്യയാണ് സാന്ത ഫെ. ഡിസംബറിൽ ജനിച്ച കുഞ്ഞുങ്ങളിൽ എഴുപതിൽ ഒന്ന് എന്ന കണക്കിലായിരുന്നു മെസിയെ ഓർമിക്കുന്ന പേരുകളെന്ന് റൊസാരിയോയിലെ പ്രാദേശിക പത്രമായ ഡയാരിയോ ലാ ക്യാപിറ്റൽ റിപ്പോർട്ട് ചെയ്യുന്നു.(lionel and lionela names trending in argentina)
70ൽ ഒരാളുടെ പേര് ലയണൽ എന്നൊ ലയണെല എന്നോ ആണ് രജിസ്റ്റർ ചെയ്യുന്നതെന്ന് രജിസ്ട്രേഷൻ വകുപ്പ് പറയുന്നു. ആൺ കുഞ്ഞാണെങ്കിൽ ലയണൽ. പെൺകുഞ്ഞാണെങ്കിൽ ലയണല. ലോകകപ്പ് നേട്ടത്തിനുശേഷം സാൻറാഫെയിൽ മക്കൾക്ക് മെസിയുടെ പേരിടുന്ന രക്ഷിതാക്കളുടെ എണ്ണത്തിൽ 700 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം
സാൻറാഫെയിൽ കഴിഞ്ഞ ആഴ്ച ജനിച്ച കുട്ടികളിൽ ചിലർക്ക് ലോകകപ്പ് നേടിയ അർജൻറീന ടീമിലെ മറ്റ് അംഗങ്ങളുടെ പേര് നൽകുന്ന രക്ഷിതാക്കളും കൂട്ടത്തിൽ ഉണ്ട്. ജൂലിയൻ, എമിലിയാനോ എന്നിങ്ങനെയാണ് ചില കുട്ടികളുടെ പേരായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ ഏറ്റവും കൂടുതൽ പേര് രജിസ്റ്റർ ചെയ്യുന്ന പേര് ലയണൽ, ലയണെല എന്നിവയാണെന്ന് സാൻറാഫെയിലെ രജിസ്ട്രേഷൻ വകുപ്പ് ഡയറക്ടറായ മരിയാനോ ഗാൽവെസ് പറഞ്ഞു.
ലോകകപ്പ് നേട്ടത്തിന് മുമ്പ് സാൻറാ ഫെയിൽ സെപ്റ്റംബറിൽ ആകെ ജനിച്ച കുട്ടികളിൽ ആറ് പേർക്കാണ് മെസിയുടെ പേരിട്ടിരുന്നതെങ്കിൽ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഇത് 49 ആയി ഉയർന്നു.
Story Highlights: lionel and lionela names trending in argentina
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here