ശബരിമലയില്‍ കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പൊള്ളലേറ്റയാള്‍ മരിച്ചു

ശബരിമല മാളികപ്പുറത്ത് കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പൊള്ളലേറ്റയാള്‍ മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശി ജയകുമാര്‍ ആണ് മരിച്ചത്. എഴുപതുശതമാനം പൊള്ളലേറ്റ ജയകുമാര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. (man who injured in sabarimala fireworks accident dies)
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് കതിന നിറയ്ക്കുന്നതിനിടെ അപകടമുണ്ടായത്. ഉള്‍പ്പെടെ മൂന്നുപേര്‍ക്കാണ് പരുക്കേറ്റിരുന്നത്. ജയകുമാറിനൊപ്പം പരുക്കേറ്റ അമല്‍ (28), രജീഷ് (35) എന്നിവര്‍ ചികിത്സയിൽ തുടരുകയാണ്.
Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം
അതേസമയം മാളികപ്പുറം കതിന അപകടത്തിൽ പത്തനംതിട്ട ജില്ലാ കളക്ടർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. പൊട്ടിത്തെറിയല്ല, തീപിടുത്തമാണ് ഉണ്ടായത് എന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം അടക്കം സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിച്ചു. ഭാവിയിൽ അപകടം ആവർത്തിക്കാതിരിക്കാൻ കരുതൽ വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. സർക്കാരിന് നൽകിയ പ്രാഥമിക റിപ്പോർട്ട് ഹൈക്കോടതിയിലും സമർപ്പിക്കും.
Story Highlights: man who injured in sabarimala fireworks accident dies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here