Advertisement

ആദ്യം ‘നോഹ’, രണ്ടാമത് ‘മുഹമ്മദ്’ ; ഹോളണ്ടിലെ ജനപ്രിയ പേരുകൾ പുറത്തുവിട്ട് ഡച്ച് സോഷ്യൽ ബാങ്ക്

January 7, 2023
Google News 3 minutes Read

ഹോളണ്ടിലെ ജനപ്രിയ പേരുകളില്‍ ആദ്യ സ്ഥാനത്ത് ‘നോഹ’. ഡച്ച് സോഷ്യൽ ഇൻഷുറൻസ് ബാങ്കാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ഏറ്റവും പ്രചാരമുള്ള രണ്ടാമത്തെ പേരായി മുഹമ്മദ് ആണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കഴിഞ്ഞ വര്‍ഷ കാലയളവില്‍ 168.526 കുഞ്ഞുങ്ങള്‍ക്കാണ് രാജ്യം ജന്മം നല്‍കിയത്.(noah is the first popular name in holland)

ഇതില്‍ 86.108 പേര്‍ ആണ്‍കുട്ടികളും 82.418 പേര്‍ പെണ്‍കുട്ടികളുമാണ്. വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് നവജാതരായ ആൺകുട്ടികള്‍ക്ക് ഏറ്റവും അധികം നൽകിയ പേര് നോഹ എന്നാണ്. തുടർച്ചയായി നാലാം വർഷമാണ് നോഹ എന്ന പേര് ജനപ്രിയമായി തുടരുന്നത്. 2021-ൽ 945 നവജാതശിശുക്കൾക്ക് നോഹ എന്ന് പേരിട്ടപ്പോൾ, 2022-ൽ ഇത് 871 ആയി കുറഞ്ഞു.

Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം

നവജാത ശിശുവിന്‍റെ പേരിനൊപ്പം ചേർത്ത് 671 കുഞ്ഞുങ്ങള്‍ക്കാണ് മുഹമ്മദ് എന്ന് പേര് നല്‍കിയിരിക്കുന്നത്. നവജാത പെൺകുട്ടികളിൽ ഏറ്റവും പ്രചാരം നേടിയ പേര് എമ്മ ആണ്. 677 പെൺകുട്ടികള്‍ക്കാണ് എമ്മ എന്ന പേര് ഇട്ടിരിക്കുന്നത്.

Story Highlights: noah is the first popular name in holland

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here