Advertisement

സ്പെഷ്യൽ സെഞ്ചുറിയുമായി സൂര്യകുമാർ യാദവ്; ഇന്ത്യക്ക് കൂറ്റൻ സ്കോർ

January 7, 2023
Google News 2 minutes Read
suryakumar yadav india srilanka

ശ്രീലങ്കക്കെതിരായ മൂന്നാം ടി-20യിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 228 റൺസാണ് നേടിയത്. 112 റൺസ് നേടി പുറത്താവാതെ നിന്ന സൂര്യകുമാർ യാദവ് ഇന്ത്യയുടെ ടോപ്പ് സ്കോറർ ആയപ്പോൾ ശുഭ്മൻ ഗിൽ (46), രാഹുൽ ത്രിപാഠി (35) എന്നിവരും തിളങ്ങി. (suryakumar yadav india srilanka)

Read Also: അണ്ടർ 19 വനിതാ ലോകകപ്പിനു മുന്നോടിയായി സന്നാഹമത്സരങ്ങൾ; ഇന്ത്യ ഓസ്ട്രേലിയയെയും ബംഗ്ലാദേശിനെയും നേരിടും

മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ആദ്യ ഓവറിൽ തന്നെ ഇഷാൻ കിഷൻ (1) മടങ്ങുകയും രണ്ടാം ഓവർ ശുഭ്മൻ ഗിൽ മെയ്ഡനാക്കുകയും ചെയ്തതോടെ ഇന്ത്യ ബാക്ക്ഫൂട്ടിലായി. എന്നാൽ, രണ്ടാം മത്സരത്തിനിറങ്ങി പോസിറ്റീവ് ഇൻ്റൻ്റോടെ ബാറ്റ് വീശിയ രാഹുൽ ത്രിപാഠി ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. വെറും 16 പന്തുകൾ നേരിട്ട് 5 ബൗണ്ടറിയും രണ്ട് സിക്സറുകളും സഹിതം 35 റൺസ് നേടിയ ത്രിപാഠി പവർപ്ലേടെ അവസാന ഓവറിൽ പുറത്താവുമ്പോൾ ഇന്ത്യൻ സ്കോർ 52.

Read Also: ഇന്ത്യൻ ടീം സെലക്ഷൻ കമ്മറ്റിയെ പ്രഖ്യാപിച്ചു; മുഖ്യ സെലക്ടറായി ചേതൻ ശർമ തുടരും

മൂന്നാം വിക്കറ്റാണ് കളി മാറ്റിയത്. ടി-20യുടെ വേഗതയ്ക്കൊപ്പം നിൽക്കാത്ത കളിക്കാരനെന്ന ആക്ഷേപമുള്ള ശുഭ്മൻ ഗിൽ അപ്രകാരം തന്നെ ബാറ്റിംഗ് തുടർന്നപ്പോൾ തൻ്റെ പതിവുശൈലിയിൽ കത്തിക്കയറിയ സൂര്യകുമാർ യാദവാണ് ഇന്ത്യൻ ഇന്നിംഗ്സിനെ മുന്നോട്ടുനയിച്ചത്. സാവധാനം ശുഭ്മൻ ഗില്ലും ബൗണ്ടറികൾ കണ്ടെത്തി. 26 പന്തുകളിൽ സൂര്യ ഫിഫ്റ്റി തികച്ചു. 111 റൺസ് നീണ്ട മൂന്നാം കൂട്ടുകെട്ടിനൊടുവിൽ മടങ്ങുമ്പോൾ ഗിൽ തൻ്റെ ആദ്യ ടി-20 ഫിഫ്റ്റിക്ക് 4 റൺസ് മാത്രം അകലെയായിരുന്നു. ഹാർദിക് പാണ്ഡ്യയും ദീപക് ഹൂഡയും 4 റൺസ് വീതമെടുത്ത് മടങ്ങി. ഏഴാം നമ്പറിൽ അക്സർ പട്ടേൽ എത്തിയതോടെ ഇന്ത്യ വീണ്ടും ഉണർന്നു. 45 പന്തുകളിൽ സൂര്യ ഫിഫ്റ്റി തികച്ചു. കളി അവസാനിക്കുമ്പോൾ 51 പന്തുകൾ നേരിട്ട് 7 ബൗണ്ടറിയും 9 സിക്സറും സഹിതം 112 റൺസ് നേടിയ സൂര്യയും 9 പന്തുകളിൽ 4 ബൗണ്ടറി സഹിതം 21 റൺസ് നേടിയ അക്സർ പട്ടേലും പുറത്താവാതെ നിന്നു.

Story Highlights: suryakumar yadav india score srilanka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here