വനിതാ ഐപിഎൽ; താരങ്ങൾക്ക് പേര് രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം ജനുവരി 26

വനിതാ ഐപിഎലിൽ താരങ്ങൾക്ക് പേര് രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം ജനുവരി 26. താരലേലം ഫെബ്രുവരിയിൽ നടക്കുമെന്നാണ് വിവരം. അഞ്ച് ഫ്രാഞ്ചൈസികളാണ് ആദ്യ വനിതാ ഐപിഎലിൽ ഉണ്ടാവുക. ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. വിവിധ ഐപിഎൽ ഫ്രാഞ്ചൈസികൾ വനിതാ ടീമുകൾക്കായി രംഗത്തുണ്ടെന്നാണ് റിപ്പോർട്ട്.
രാജ്യാന്തര മത്സരങ്ങളിൽ കളിച്ച താരങ്ങൾക്ക് പരമാവധി അടിസ്ഥാന വില 50 ലക്ഷം രൂപയാണ്. 40, 30 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള താരങ്ങളും ലേലത്തിനെത്തും. രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടില്ലാത്ത താരങ്ങൾക്ക് 20 ലക്ഷവും 10 ലക്ഷവും രൂപയാവും അടിസ്ഥാന വില. രെജിസ്ട്രേഷൻ അവസാനിക്കുമ്പോൾ അഞ്ച് ഫ്രാഞ്ചൈസികൾ ചേർന്ന് അവസാന പട്ടിക തീരുമാനിക്കും.
അതേസമയം, സംപ്രേഷണാവകാശത്തിനായുള്ള ലേലം ഈ മാസം 16ന് നടക്കും. ജനുവരി 21ഓടെ ഫ്രാഞ്ചൈസികൾക്കുള്ള അപേക്ഷകൾ സമർപ്പിക്കണം. മാർച്ച് ആദ്യ വാരത്തിൽ വനിതാ ഐപിഎൽ ആരംഭിക്കുമെന്നാണ് വിവരം.
Story Highlights: womens ipl player registration last date