Advertisement

ബഫർ സോൺ: പരാതി നൽകാനുള്ള സമയം നീട്ടാനാകില്ലെന്ന് വനം മന്ത്രി

January 8, 2023
Google News 2 minutes Read
ak saseendran about chancellor issue

സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന് കേന്ദ്രത്തിന് സംസ്ഥാനത്തിന്റെ നിവേദനം. കടമെടുപ്പ് പരിധി 2017 ന് മുമ്പുള്ള സ്ഥിതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങള്‍ സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നുവെന്നും നിവേദനത്തില്‍ ആരോപിക്കുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ കടമെടുപ്പ് പരിധി 2017ന് മുമ്പുള്ള സ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കണമെന്നാണ് കേരളം നിവേദനത്തില്‍ ആവശ്യപ്പെടുന്നത്. 2017ലാണ്
സംസ്ഥാന പൊതുമേഖലാ കമ്പനി, കോര്‍പറേഷന്‍, പ്രത്യക ഉദ്ദേശ്യ സ്ഥാപനം എന്നിവയുടെ വായ്പ സംസ്ഥാനത്തിന്റെ പൊതുകടത്തില്‍ ഉള്‍പ്പെടുത്തിത്. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍നിന്നാണ് ഈ തുക വെട്ടിക്കുറയ്ക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഗ്യാരന്റിയില്‍ എടുക്കുന്ന വായ്പ സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള ബാധ്യതയല്ല. ആകസ്മിക ബാധ്യതയായേ കണക്കാക്കാനാകൂ എന്നാണ് കേരളത്തിന്റെ നിലപാട്.

ഈ നടപടി സംസ്ഥാന വികസനം തടസ്സപ്പെടുത്തുന്നതാണ്. 2020-21ല്‍ അഞ്ച് ശതമാനമായിരുന്ന കടമെടുപ്പ് വായ്പാ പരിധി ഇപ്പോള്‍ 3.5 ആക്കി. അടുത്തവര്‍ഷം വീണ്ടും കുറയ്ക്കുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. 7,000 കോടി രൂപയുടെ റവന്യൂ കമ്മി ഗ്രാന്റ് കുറച്ചതും 12,000 കോടി രൂപയുടെ ജിഎസ്ടി നഷ്ടപരിഹാരം തുടരാന്‍ വിസമ്മതിക്കുന്നതും വരുമാനം തകര്‍ക്കുന്നതാണ്.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 24,639 കോടി രൂപയുടെ കുറവ് കേന്ദ്ര നിലപാടുമൂലം ഈവര്‍ഷം ഉണ്ടാകും. ഈ സാഹചര്യത്തിലാണ് കടമെടുപ്പ് പരിധി പുനഃപരിശോധിക്കണമെന്നാണ് ആവശ്യം. ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.

Story Highlights: Buffer zone: Forest minister says time to file complaint cannot be extended

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here