Advertisement

ദമ്മാം മലയാളി ഡോക്ടർസ് അസോസിയേഷൻ അഞ്ചാം വാർഷികാഘോഷം ഈ മാസം 13ന്

January 8, 2023
1 minute Read

സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ മലയാളി ഡോക്ടർസ് അസോസിയേഷൻ്റെ അഞ്ചാമത് വാർഷികാഘോഷം ‘കർമ്മ’ ജനുവരി 13ആം തീയതി വൈകുന്നേരം 6 മണി മുതൽ ദമ്മാം ക്രിസ്റ്റൽ ഓഡിറ്റോറിയത്തിൽ അരങ്ങേറുമെന്ന് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ ആതുര മേഖലയിൽ തങ്ങളുടേതായ സേവന മുദ്ര പതിപ്പിച്ച് അഞ്ചാം വാർഷികത്തിൽ എത്തി നിൽക്കുമ്പോൾ ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ പൊതു ജനങ്ങൾക്കായി സമ്മാനിക്കും. പ്രശസ്ത പിന്നണി ഗായകൻ വിധു പ്രതാപും ഗായിക ജീനു നസീറും ഒപ്പം കിഴക്കൻ പ്രവിശ്യയിലെ കലാകാരന്മാരും ചേർന്നൊരുക്കുന്ന ഗാന സന്ധ്യ ഉണ്ടായിരിക്കും. ഒപ്പം നൃത്ത കലാലയ വിദ്യാർഥികൾ ചേർന്നവതരിപ്പിക്കുന്ന സംഗീതനൃത്തവും അരങ്ങേറും. പരിപാടിയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമായിരികുമെന്നും സംഘാടകർ അറിയിച്ചു. കഴിഞ്ഞ നീറ്റ്‌, ജെ ഇ ഇ പ്രവേശന പരീക്ഷകളിലൂടെ മെഡിക്കൽ, എഞ്ചിനീയറിങ് കോളേജുകളിൽ പ്രവേശനം നേടിയ അസോസിയേഷൻ അംഗങ്ങളുടെ കുട്ടികളെയും വേദിയിൽ ആദരിക്കും. സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു കുടുംബത്തിനുള്ള ഭവനധനസഹായവും ഒരു കാൻസർ രോഗിക്കുള്ള ചികിത്സാ സഹായവും ചടങ്ങിൽ കൈമാറുമെന്നും ഭാരവാഹികളായ ഡോ. പ്രിൻസ് മാത്യു, ഡോ. അജി വർഗീസ്, ഡോ. ഡോണ ജോസഫ്, ഡോ. ആഷിഖ് കളത്തിൽ, ഡോ. ഉസ്‍മാൻ മലയിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Story Highlights: dammam malayali doctors association 5th anniversary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top