കാട്ടാക്കടയിലെ ബാറിൽ മദ്യപന്മാർ തമ്മിൽ ഏറ്റുമുട്ടി; കുത്തേറ്റ മൂന്ന് പേർ ആശുപത്രിയിൽ

കാട്ടാക്കടയിലെ ബാറിൽ മദ്യപന്മാർ തമ്മിൽ ഏറ്റുമുട്ടി. അഭിരാമി ബാറിൽ ഇന്നലെ രാത്രിയായിരുന്നു അക്രമമുണ്ടായത്. സംഭവത്തിൽ മൂന്നു പേർക്ക് കുത്തേറ്റിട്ടുണ്ട്. കാട്ടാക്കടയിലെ വൈശാഖ്, ശരത്, പ്രകാശ് എന്നിവർക്കാണ് കുത്തേറ്റത്. സ്ഥലത്തെത്തിയ പൊലീസ് രഞ്ജിത്, അഭിലാഷ്, കിരൺ എന്നിവരെ കഡിയിലെടുത്തു. പരിക്കേറ്റ മൂന്ന് പേരും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ( Drunkards clashed in bar Kattakada ).
തിരുവനന്തപുരം ജില്ലയിലെ കടയ്ക്കാവൂരിൽ നടന്ന മറ്റൊരു സംഘർഷത്തിൽ പ്രതിയെ പൊലീസ് പിടികൂടി. കടയ്ക്കാവൂരിലെ വക്കം പാലസ് ഹോട്ടലിലെത്തി അവിടത്തെ ജീവനക്കാരെയും മറ്റുള്ളവരെയും ബിയർകുപ്പി കൊണ്ടടിക്കുകയും ജനൽഗ്ളാസുകൾ അടിച്ചു തകർക്കുകയും ചെയ്ത യുവാവാണ് പൊലീസിന്റെ വലയിലായത്. വർക്കല വെട്ടൂർ നെടുങ്ങണ്ട റിയാസ് മൻസിലിൽ റിയാസിനെയാണ് (26) കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
Read Also: മർദനം തടയാനെത്തിയ യുവാവിന് കുത്തേറ്റു; പ്രതികൾ ഒളിവിൽ
റിയാസിനൊപ്പം അക്രമത്തിനുണ്ടായിരുന്ന മുഹമ്മദ് താഹിർ, സുൽത്താൻ എന്നിവർ നേരത്തെ മറ്റൊരു കേസിൽ അറസ്റ്റിലായിരുന്നു. നവംബർ 22ന് രാത്രി 9ഓടെയാണ് പാലസ് ഹോട്ടൽ ജീവനക്കാരെയും അവിടെയുണ്ടായിരുന്നവരെയും ഇവർ ആക്രമിച്ചത്. അക്രമത്തിന് ശേഷം ബാംഗ്ളൂർ, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ഒളിവിൽ കഴിഞ്ഞിരുന്ന മുംബൈയിൽ നിന്നും തിരികെ നാട്ടിലേക്ക് വരുന്നതിനിടയിലാണ് റിയാസ് പിടിയിലായത്.
Story Highlights: Drunkards clashed in bar Kattakada
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here