Advertisement

‘പഴയ ഇടങ്ങൾ മാത്രം പോരല്ലോ, എല്ലാ “ഇടത്തും” പുതിയയിടങ്ങൾ കൂടി വരട്ടെ…’; ഗീവർഗീസ് കൂറിലോസ്

January 8, 2023
Google News 3 minutes Read

ഇനിമുതൽ സ്‌കൂള്‍ കലാമേളകള്‍ക്ക് പാചകം ചെയ്യാന്‍ ഇല്ലെന്ന പഴയിടം മോഹനന്‍ നമ്പൂതിരിയുടെ പ്രസ്താവനയില്‍ പ്രതികരിച്ച് യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. പഴയ ഇടങ്ങള്‍ മാത്രം പോരല്ലോ, എല്ലാ ‘ഇടത്തും’ പുതിയയിടങ്ങള്‍ കൂടി വരട്ടെ’, എന്നായിരുന്നു ഗീവര്‍ഗീസ് കൂറിലോസ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.(geevarghese coorilos reaction on statement of pazhayidom)

അതേസമയം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പാചകത്തിന് ഇനി എത്തില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി ട്വന്റിഫോറിനോട് പറഞ്ഞു.നോൺ വെജ് ഭക്ഷണ വിവാദങ്ങൾ കടുത്ത മാനസിക വിഷമം ഉണ്ടാക്കി. താൻ ഒരു വെജിറ്റേറിയൻ ബ്രാൻഡ് ആണ്. വിവാദങ്ങളെ തുടർന്ന് അടുകള നിയന്ത്രിക്കാൻ ഭയമുണ്ടായി. കലോത്സവ ഊട്ടുപുരകളിൽ കാവലിരിക്കേണ്ടിവന്നു. കലോത്സവത്തിന് മാംസ ഭക്ഷണം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പഴയിടം മോഹനൻ നമ്പൂതിരിയുടെ പിന്മാറ്റം.

Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം

അദ്ദേഹത്തിന്റെ അഭിപ്രായം രേഖപ്പെടുത്തിയെന്നും കലോത്സവ പാചകത്തിന് ടെന്‍ഡര്‍ വഴിയാണ് പഴയിടം വന്നതെന്നും അദ്ദേഹത്തെ വേദനിപ്പിക്കേണ്ടിയിരുന്നില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും പ്രതികരിച്ചു. കലോത്സവ ഭക്ഷണശാലയില്‍ നോണ്‍ വെജ് ആഹാരം നല്‍കുന്നതിനെക്കുറിച്ച് ആലോചിച്ചുവെന്നും എന്നാല്‍ കൂടുതല്‍ ചര്‍ച്ചകളിലൂടെ മാത്രമേ തീരുമാനം എടുക്കാന്‍ ആവൂ എന്നും നിലവിലെ വിവാദം അതിവിപ്ലവമായെ കാണാനാകു എന്നും വി ശിവന്‍കുട്ടി പറഞ്ഞു. നോണ്‍ വേജ് നല്‍കുന്നതിനെ സംബന്ധിച്ച് കമ്മിറ്റി രൂപീകരിച്ച് പഠനം നടത്തി തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Story Highlights: geevarghese coorilos reaction on statement of pazhayidom

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here