Advertisement

‘പഴയിടത്തെ വർഗീയവാദിയായി ചിത്രീകരിക്കാൻ ശ്രമിച്ചു’; കലോത്സവ ഭക്ഷണത്തിൽ വിഷം കലർത്തിയത് ഇടതുപക്ഷമെന്ന് കെ സുരേന്ദ്രൻ

January 8, 2023
4 minutes Read

കലോത്സവത്തിലെ സ്വാഗതഗാന വിവാദത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ ബിജെപി. മന്ത്രിയുടെ ആരോപണത്തിന് പിന്നിൽ പ്രത്യേക അജണ്ടയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഗാനത്തിന്റെ പേരിൽ മന്ത്രി വർഗീയ ദ്രുവീകരണത്തിന് ശ്രമിക്കുന്നു. (k surendran against p a muhammed riyas school kalolsavam 2023)

മുസ്ലിം ലീഗിന്റെ മെഗാ ഫോണായി പ്രവർത്തിക്കുന്നു. കേരളത്തിന്റെ മുഖ്യമന്ത്രിയാകാമെന്ന് ചിലർ സ്വപനം കണ്ട് നടക്കുന്നു. ഇതൊരു അവസരമായി ഉപയോഗിക്കാൻ ശ്രമിക്കുന്നു. ഗാനം കേട്ടവർക്ക് വർഗീയത തോന്നിയിട്ടില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.(k surendran against p a muhammed riyas school kalolsavam 2023)

Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം

എന്നാൽ കലോത്സവ ഭക്ഷണത്തിൽ വിഷം കലർത്തിയത് ഇടതുപക്ഷമെന്ന് സുരേന്ദ്രൻ പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിക്കാൻ ഭരണപക്ഷം ശ്രമിക്കുന്നു. ഇന്നേവരെ കേരളത്തിൽ ഇല്ലാത്ത വിവാദം കുത്തിപ്പൊക്കി, പഴയിടത്തെ വർഗീയവാദിയായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നും സുരേന്ദ്രൻ കൂട്ടിച്ചെർത്തു.

അതേസമയം കലോത്സവ ഗാനത്തിലെ ദൃശ്യാവിഷ്കാര വിവാദത്തിൽ അന്വേഷണം വേണമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പിന്നണിയിൽ പ്രവർത്തിച്ചവരുടെ സംഘപരിവാർ ബന്ധം പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കലോത്സവ സ്വാഗതഗാനം തയ്യാറാക്കിയവരുടെ താല്‍പ്പര്യം പരിശോധിക്കണം. ബോധപൂര്‍വ്വം കലാപന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിച്ച സംഗീത ശിൽപ്പത്തിൽ മുസ്ലിം വിരുദ്ധതയുണ്ടെന്ന് ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. സാഹോദര്യവും മതമൈത്രിയും ദേശസ്നഹവുമെല്ലാം പറയുന്ന ദൃശ്യാവിഷ്‌ക്കാരത്തിൽ തീവ്രവാദിയായി മുസ്ലിം വേഷധാരിയെ ചിത്രീകരിച്ചതിനെതിരെ ലീഗ് നേരത്തെ രംഗത്ത് വന്നിരുന്നു.

Story Highlights: k surendran against p a muhammed riyas school kalolsavam 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top