ആലപ്പുഴയില്‍ ഉത്സവത്തിനിടെ പൊലീസിനെ ആക്രമിച്ച പ്രതിയെ കീഴ്പ്പെടുത്തി പൊലീസ് സംഘം

ആലപ്പുഴ മണ്ണഞ്ചേരിയില്‍ ക്ഷേത്രോത്സവത്തിനിടയില്‍ പൊലീസിനെ ആക്രമിച്ച പ്രതി പിടിയില്‍. മണ്ണഞ്ചേരി സ്വദേശി മഹേഷിനെയാണ് അറസ്റ്റ് ചെയ്തത്. ( police arrested man who attacked police officer in alappuzha)
ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ മഹേഷ് ഉത്സവത്തിനിടയില്‍ ബഹളംവെച്ച് നാട്ടുകാരെ അസഭ്യം പറഞ്ഞു. തുടര്‍ന്നാണ് സംഭവ സ്ഥലത്തേക്ക് പൊലീസ് എത്തിയത്.
Read Also: അതിശൈത്യം, ആലിപ്പഴ വര്‍ഷം; സൗദിയില്‍ ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് മുന്നറിയിപ്പ്
മഹേഷിനോട് വീട്ടിലേക്ക് പോകാന്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല.പിന്നാലെ പോലീസുകാരെ അസഭ്യം പറയുകയും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്തു. ഏറെ പണിപ്പെട്ടാണ് പോലീസ് ഇയാളെ കീഴ്പ്പെടുത്തിയത്.
മണ്ണഞ്ചേരി എസ്എച്ച്ഒ പി കെ മോഹിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
Story Highlights: police arrested man who attacked police officer in alappuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here