Advertisement

കേരള സന്തോഷ് ട്രോഫി താരം റിസ്വാന്റെ പിതാവ് അന്തരിച്ചു

January 8, 2023
Google News 4 minutes Read

സന്തോഷ് ട്രോഫിയില്‍ കരുത്തരായ മിസോറാമിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ആധികാരികമായി അടുത്ത് റൗണ്ട് ഉറപ്പിച്ച കേരളത്തിനെ സങ്കടത്തിലാഴ്ത്തി ടീമിലെ പ്രധാന താരം റിസ്വാന്റെ പിതാവിന്റെ വിയോഗം. വി പി മുഹമ്മദ് അലിയുടെ മരണവിവരം വിജയാഘോഷത്തിനിടയിലാണ് താരങ്ങള്‍ അറിഞ്ഞത്. റിസ്വാന്റെ ഫുട്‌ബോള്‍ കരിയറിലെ സുപ്രധാനമായ വ്യക്തിയായിരുന്നു പിതാവ് മുഹമ്മദ് അലി. റിസ്വാന്റെ പിതാവിന്റെ വിയോഗത്തില്‍ കേരള ഫുട്‌ബോള്‍ അസോസിയേഷനും താരങ്ങളും അനുശോചനം രേഖപ്പെടുത്തി. (Santosh Trophy player Rizwan’s father passed away)

മത്സരത്തില്‍ കേരളം ആധികാരികമായാണ് വിജയം നേടിയത്. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി തന്നെയാണ് കേരളം അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയത്.

Story Highlights: Santosh Trophy player Rizwan’s father passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here