Advertisement

‘പഴയിടത്തെ വേദനിപ്പിക്കേണ്ടിയിരുന്നില്ല’; ഭംഗിയായി ചുമതല നിര്‍വഹിച്ചു: മന്ത്രി വി ശിവന്‍കുട്ടി

January 8, 2023
Google News 2 minutes Read

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭക്ഷണ ചുമതല പഴയിടം മോഹനന്‍ നമ്പൂതിരി ഭംഗിയായി നിര്‍വഹിച്ചുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. ചിലര്‍ അനാവശ്യ വിമര്‍ശനം അഴിച്ചുവിട്ടു. പഴയിടം ഭക്ഷണം തയ്യാറാക്കിയത് ഗവണ്‍മെന്റ് വിളിച്ച ടെന്റര്‍ വഴിയാണ്. വിപ്ലവകാരികളുടെ വേഷം അണിയുന്നവരാണ് വിമർശനം അഴിച്ചു വിടുന്നത്.(v sivankutty reacting to the statement of pazhayidom)

ഒന്നോ രണ്ടോ വ്യക്തികളുടെ വിമര്‍ശനം അവരവരുടേത് മാത്രമാണ്.പങ്കെടുത്ത കുട്ടികൾക്ക് പ്രശ്നങ്ങളില്ല.പഴയിടവുമായി ചർച്ച നടത്തേണ്ട കാര്യമില്ല.സ്വാഗതഗാന വിവാദത്തിൽ നേരത്തെ പ്രതികരണം നടത്തിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.കായികമേളയില്‍ നോണ്‍വെജും നല്‍കിയിട്ടുണ്ട്. അദ്ദേഹത്തെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം

ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. ഒന്നോ രണ്ടോ വ്യക്തികളുടെ വിമര്‍ശനം അവരുടേത് മാത്രമാണ്. പങ്കെടുത്ത ജനങ്ങള്‍ക്ക് പരാതികള്‍ ഒന്നുമില്ല.സ്‌കൂള്‍ കലോത്സവത്തിന് ഭക്ഷണം പാചകം ചെയ്യാന്‍ ഇനി ഇല്ലെന്ന് പഴയിടം വ്യക്തമാക്കിയിരുന്നു. സ്‌കൂള്‍ കലാമേളക്ക് ഭക്ഷണം പാചകം ചെയ്യുന്നത് നിര്‍ത്താന്‍ മുന്‍പ് ഒരിക്കല്‍ തീരുമാനിച്ചിരുന്നു. അന്ന് സര്‍ക്കാര്‍ സമ്മര്‍ദ്ദം കൊണ്ടാണ് വീണ്ടും മേളയ്ക്ക് എത്തിയത്. ഇനി ടെന്‍ഡറില്‍ പങ്കെടുക്കില്ലെന്നും പഴയിടം മോഹനന്‍ നമ്പൂതിരി വ്യക്തമാക്കി.

Story Highlights: v sivankutty reacting to the statement of pazhayidom

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here