Advertisement

ബത്തേരി ന​ഗരത്തിൽ ഭീതി വിതച്ച കാട്ടാനയെ മയക്കുവെടി വച്ചു

January 9, 2023
Google News 1 minute Read
action to tranquilize wild elephant bathery wayanad

വയനാട് സുൽ‌ത്താൻ ബത്തേരി ന​ഗരത്തിൽ ഭീതി വിതച്ച കാട്ടാനയെ മയക്കുവെടി വച്ചു. കുപ്പാടി വനമേഖലയിൽ വച്ചാണ് കാട്ടാനയെ മയക്കുവെടി വച്ചത്. കാട്ടാനയെ മുത്തങ്ങയിലേക്കെത്തിക്കുമെന്നാണ് വനംമന്ത്രി നൽകുന്ന വിവരം. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അരസിരാജ എന്ന് പേരുള്ള പി എം2 എന്ന കാട്ടാന ബത്തേരി ന​ഗരത്തിൽ ഇറങ്ങിയത്. ജനങ്ങൾക്ക് വലിയ ഭീതി പടർത്താൻ തുടങ്ങിയതോടെ ന​ഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ആന ന​ഗരത്തിലിറങ്ങി മൂന്നാം ​ദിവസമാണ് വനംവകുപ്പിന് മയക്കുവെടി വയ്ക്കാനുള്ള അനുമതി കിട്ടുന്നത്. ഇന്നലെ മയക്കുവെടി വയ്ക്കാൻ വനംവകുപ്പ് ഉദ്യോ​ഗസ്ഥർ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.തുടർന്ന് ഇന്ന് രാവിലെ 9 മണിയോടെയാണ് കാട്ടാനയെ മയക്കുവെടി വയ്ക്കാനായത്. നിലവിൽ ആനയെ വടം ഉപയോ​ഗിച്ച് തളച്ചിരിക്കുകയാണ്.

Story Highlights: action to tranquilize wild elephant bathery wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here