യുഎഇ സ്വദേശിവത്ക്കരണം; മാനദണ്ഡങ്ങള്‍ പാലിക്കാത്ത കമ്പനികളെ കാത്തിരിക്കുന്നത് എന്തൊക്കെ നടപടികള്‍?

യുഎഇയിലെ സ്വകാര്യ കമ്പനികള്‍ സ്വദേശിവത്ക്കരണത്തിനുള്ള മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള സമയപരിധി അവസാനിച്ച പശ്ചാത്തലത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കമ്പനികള്‍ക്കതിരായ നടപടികള്‍ ഉടന്‍ ആരംഭിക്കും. പിഴ അടപ്പിക്കുന്നത് ഉള്‍പ്പെടെ നടപടികളാണ് ആരംഭിക്കുക. എന്തൊക്കെയാണ് കമ്പനികളെ കാത്തിരിക്കുന്നത്? (Dh72,000 fine for not meeting Emiratisation target in UAE)
സ്വദേശിവത്ക്കരണം നടപ്പാക്കിയ കമ്പനികള്‍ തങ്ങള്‍ കമ്പനിയിലെ വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകളിലേക്ക് രണ്ട് ശതമാനത്തില്‍ കുറയാതെ സ്വദേശികളെ നിയമിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്ന രേഖകള്‍ ഓണ്‍ലൈനായി നല്‍കണം.
നിശ്ചിത തിയതിക്കുള്ളില്‍ കമ്പനികള്‍ക്ക് സ്വദേശിവത്ക്കരണം നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുന്നതും പുതുക്കുന്നതും താത്ക്കാലികമായി മാനവവിഭവശേഷി മന്ത്രാലയം നിര്‍ത്തിവയ്ക്കും.
രണ്ട് മാസമായിട്ടും സ്വദേശിവത്ക്കരണം നടപ്പാക്കിയില്ലെങ്കില്‍ സ്ഥാപന ഉടമയുടെ ഉടമസ്ഥതയിലുള്ള എല്ലാ സ്ഥാപനങ്ങളിലും വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുന്നതും പുതുക്കുന്നതും മന്ത്രാലയം താത്ക്കാലികമായി നിര്‍ത്തിവയ്ക്കും.
Read Also: മാസ വാടക 2,46,59,700 രൂപ ! 17 മുറികൾ; റൊണാൾഡോയുടെ സൗദിയിലെ താമസസ്ഥലം അമ്പരപ്പിക്കും
രണ്ട് വര്‍ഷമായും സ്വദേശിവത്ക്കരണം നടപ്പാക്കാത്ത കമ്പനികളെ കാറ്റഗറി മൂന്നിലേക്ക് തരംതാഴ്ത്തും.
സ്വദേശികളെ നിയമിക്കാത്ത കമ്പനികള്‍ ഒരു തൊഴിലാളിക്ക് 72,000 ദിര്‍ഹം എന്ന കണക്കില്‍ ഒറ്റത്തവണയായോ ഗഡുക്കളായോ പിഴ അടയ്ക്കണം.
വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകളിലേക്ക് രണ്ട് ശതമാനത്തില്‍ കുറയാതെ സ്വദേശികളെ നിയമിക്കണമെന്ന മാനദണ്ഡമാണ് സ്വകാര്യ കമ്പനികള്‍ പാലിക്കേണ്ടത്. മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന കമ്പനികള്‍ ഉള്‍പ്പെടെ 2024 ആകുമ്പോഴേക്കും 4 ശതമാനം സ്വദേശിവത്ക്കരണം ഉറപ്പാക്കിയിരിക്കണമെന്നും മന്ത്രാലയം അറിയിക്കുന്നുണ്ട്. 2026 ആകുമ്പോഴേക്കും സ്വദേശിവത്ക്കരണം പത്ത് ശതമാനമായി ഉയര്‍ത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Story Highlights: Dh72,000 fine for not meeting Emiratisation target in UAE
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here