തിരുവനന്തപുരം – ദോഹ സെക്ടറിൽ ഡ്രീംലൈനർ വിമാന സർവീസുമായി ഖത്തർ എയർവേസ്

ഖത്തർ എയർവേസ് തിരുവനന്തപുരം – ദോഹ സെക്ടറിൽ ഡ്രീംലൈനർ വിമാന സർവീസ് തുടങ്ങി. നിലവിൽ സർവീസ് നടത്തുന്ന എ 320 വിമാനത്തിനു പകരമാണ് ആഴ്‌ചയിൽ 2 ദിവസം ബി 787 സീരീസിലുള്ള ഡ്രീംലൈനെർ സർവീസ് നടത്തുക. ( Qatar Airways started Dreamliner flight service on Thiruvananthapuram – Doha sector ).
Read Also: മാസ വാടക 2,46,59,700 രൂപ ! 17 മുറികൾ; റൊണാൾഡോയുടെ സൗദിയിലെ താമസസ്ഥലം അമ്പരപ്പിക്കും
ഡ്രീംലൈനിന്റെ വരവോടെ സീറ്റുകളുടെ എണ്ണം എ 320 നെ അപേക്ഷിച്ച് 160-നിന്ന് 254 ആയി വർധിക്കും. ബിസിനസ് ക്ലാസ്സിൽ മാത്രം 22 സീറ്റുകൾ ഉണ്ടാകും. ആദ്യഘട്ടത്തിൽ വെള്ളി, ഞായർ ദിവസങ്ങളിൽ ആണ് ഡ്രീംലൈനെർ സർവീസ് നടത്തുക. മറ്റു 5 ദിവസങ്ങളിൽ എ 320 സർവീസ് തുടരും.
ജനുവരി 6ന് രാവിലെ 2 മണിക്ക് എത്തിയ ആദ്യ ഡ്രീംലൈനെർ വിമാനത്തെ വിമാനത്താവളത്തിൽ വാട്ടർ സല്യൂട്ട് നൽകി വരവേറ്റു. ഡ്രീംലൈനിന്റെ വരവോടെ ഗൾഫിലേക്കും യൂറോപ്പ്, യു എസ് ഉൾപ്പെടെയുള്ള മേഖലകളിലേക്കും തിരുവനന്തപുരത്തു നിന്ന് കൂടുതൽ യാത്രമാസൗകര്യം ഒരുങ്ങും.
Story Highlights: Qatar Airways started Dreamliner flight service on Thiruvananthapuram – Doha sector
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here