സുൽത്താൻ ബത്തേരിയിൽ ഭീതിപരത്തിയ കാട്ടാനയെ പിടികൂടാനുള്ള ശ്രമം ഇന്നും തുടരും

സുൽത്താൻ ബത്തേരിയിൽ ഭീതിപരത്തിയ കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ശ്രമം ഇന്നും തുടരും. കുപ്പാടി വനമേഖലയിലെ മുണ്ടൻകൊല്ലി ചതുപ്പ് പ്രദേശത്താണ് ആന നിലയുറപ്പിച്ചിരിക്കുന്നതെന്നാണ് ഇപ്പോൾ അന്വേഷണത്തിൽ നിന്ന് മനസ്സിലായത്. ഈ ആനക്കൊപ്പം മറ്റൊരു കൊമ്പൻ കൂടി ചേർന്നത് ദൗത്യം കൂടുതൽ ദുഷ്കരമാക്കിയിട്ടുണ്ടെന്നും ഈ സംഘം പറയുന്നു. (wayanad elephant forest department)
പ്രത്യേകിച്ച് ഇന്നലെ രാവിലെ ഏതാണ്ട് എട്ട് മണിയോട് കൂടിയാണ് 150 അംഗ ദൗത്യ സംഘം വനത്തിലേക്ക് പുറപ്പെടുന്നത്. വനത്തിലേക്ക് കടന്ന ഘട്ടത്തിൽ തന്നെ ആന അതിവേഗം നിന്ന ഇടത്ത് നിന്ന് മാറുകയായിരുന്നു എന്ന് സംഘം പറയുന്നു. അൽപം കഴിഞ്ഞതോടെ ഒരു കൊമ്പൻ കൂടി കാട്ടിൽ നിന്ന് ചേരുകയും ചെയ്തു. തുറസായ സ്ഥലത്തേക്ക് ആന എത്താത്തത് മയക്കുവെടി വെക്കാൻ പ്രതിസന്ധി ആയിരിക്കുകയാണ്. ഒപ്പം തന്നെ വാഹനം എത്തിക്കാനുള്ള ഒരു സൗകര്യവും കൂടി ഉണ്ടാകണം. എങ്കിൽ മാത്രമേ മയക്കുവെടി വച്ച് അതിനെ വാഹനത്തിലേക്ക് മാറ്റി മുത്തങ്ങയിലേക്ക് എത്തിക്കാൻ കഴിയുകയുള്ളൂ.
Read Also: ബത്തേരിയിലിറങ്ങിയ കാട്ടാനയെ ലൊക്കേറ്റ് ചെയ്തു; മയക്കുവെടി വെച്ച് പിടികൂടാനായുള്ള ദൗത്യസംഘം ഉടൻ പുറപ്പെടും
കൂടുതൽ അടിക്കാടുള്ള പ്രദേശത്തും ഒപ്പം തന്നെ ചതുപ്പിലുമാണ് ആന നിലയുറപ്പിച്ചത് എന്നുള്ളതാണ്. ഒപ്പം ആനയെ പിടിക്കാൻ ശ്രമിക്കുമ്പോൾ ഒപ്പമുള്ള കൊമ്പൻ സുരക്ഷയൊരുക്കി എന്ന് സംഘം പറയുന്നു. അതുകൊണ്ട് ഇന്നലെ വൈകിട്ട് ഏതാണ്ട് അഞ്ചേകാലോടുകൂടി ദൗത്യം അവസാനിപ്പിച്ച് സംഘം മടങ്ങുകയായിരുന്നു.
ഇരുട്ട് വീഴുന്ന സമയമായി കഴിഞ്ഞാൽ പിന്നെ വനത്തിൽ അത്തരത്തിൽ ഓപ്പറേഷൻ സാധ്യമല്ല. അതുകൊണ്ട് അവർ പിന്നീട് മടങ്ങി. ഇന്ന് അൽപ്പസമയത്തിനകം അതായത് ഏതാണ്ട് ഒരു എട്ട് മണിയോടുകൂടി വീണ്ടും ദൗത്യം പുനരാരംഭിക്കും. നിലവിൽ ഇവിടെ വനം വകുപ്പ് സംഘം എല്ലാം തന്നെ ആ സജ്ജരായി കഴിഞ്ഞിട്ടുണ്ട്. അൽപ്പസമയത്തിനകം തന്നെ കുപ്പാടി ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് അവർ പുറപ്പെടുകയും ചെയ്യും.
ഇങ്ങനെ ഒരു ഓപ്പറേഷൻ നടത്തുമ്പോൾ മയക്കുവെടി കൊണ്ടു കഴിഞ്ഞാൽ ഏതാണ്ട് പത്ത് മിനിറ്റോളം സമയം ആന ഓടും എന്നുള്ളതാണ് ഈ സംഘം പറയുന്നത്. ആ ചീഫ് വെറ്റിനറി ഓഫീസർ ഡോക്ടർ അരുൺ സക്കറിയ അടക്കമുള്ള വിദഗ്ധ സംഘമാണ് മയക്കുവെടി വെക്കുന്നതിന് വേണ്ടി ഉള്ളത്. ആന ഓടുകയാണെങ്കിൽ ഓടി അത് പുറത്തേക്ക് അത് ജനവാസ മേഖലയിലേക്ക് കടക്കുകയാണെങ്കിൽ അതിനെ പ്രതിരോധിക്കുന്നതിന് ഒക്കെയുള്ള നടപടികൾ വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്. ഇന്ന് അത്തരം അനിഷ്ട സംഭവങ്ങൾ ഒന്നും തന്നെ ഉണ്ടാകാതെ ആനയെ പിടികൂടാൻ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ വനം വകുപ്പ് മന്ത്രി സ്ഥലത്തെത്തി കാര്യങ്ങൾ കൃത്യമായി പരിശോധിച്ചു.
Story Highlights: wayanad elephant forest department
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here