പാന്‍മസാല കടത്ത്; സിപിഐഎം നേതാവിന്റെ വാദം പൊളിയുന്നു; കുരുക്കായി ഇജാസിനൊപ്പമുള്ള പിറന്നാള്‍ ആഘോഷ ദൃശ്യങ്ങള്‍

കൊല്ലം കരുനാഗപ്പള്ളിയില്‍ ഒരു കോടിയോളം രൂപയുടെ പാന്‍മസാല തന്റെ ലോറിയില്‍ നിന്ന് പിടിച്ച സംഭവത്തില്‍ ആലപ്പുഴയിലെ സിപിഐഎം നേതാവിന്റെ വാദം പൊളിയുന്നു. ലോറി വാടയ്ക്ക് നല്‍കിയതാണെന്ന് എ ഷാനവാസ് വിശദീകരിച്ചിരുന്നെങ്കിലും ഷാനവാസും കടത്തു സംഘവുമായുള്ള ബന്ധം തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. കേസിലെ പ്രതി ഇജാസ് പിടിയിലാകുന്നതിന് നാല് ദിവസം മുമ്പ് ഷാനവാസിന്റെ ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്തു. ഇവര്‍ ഒന്നിച്ചുള്ള ചിത്രം പുറത്ത് വന്നിട്ടുണ്ട്. (birthday celebration photos of shanavas and ijas is out now pan masala smuggling)
പരിപാടിയില്‍ ഇജാസിനൊപ്പം ആലപ്പുഴയിലെ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ നേതാക്കളും പങ്കെടുത്തതായുള്ള ദൃശ്യങ്ങള്‍ പുറത്തെത്തി. ഇജാസ് പിടിയിലായതോടെ നേതാക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്നും പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ നീക്കം ചെയ്യുകയായിരുന്നു. പിടികൂടിയ ലോറിയുടെ രേഖകളുമായി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസിലൂടെ ഷാനവാസിന് കരുനാഗപ്പള്ളി പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read Also: മാസ വാടക 2,46,59,700 രൂപ ! 17 മുറികൾ; റൊണാൾഡോയുടെ സൗദിയിലെ താമസസ്ഥലം അമ്പരപ്പിക്കും
ഞായറാഴ്ച പുലര്‍ച്ചെയാണ് പച്ചക്കറികള്‍ക്കൊപ്പം കടത്താന്‍ ശ്രമിച്ച 98 ചാക്ക് പുകയില ഉത്പന്നങ്ങള്‍ രണ്ട് ലോറികളില്‍ നിന്നായി കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. ഇതില്‍ കെ.എല്‍ 04 എ.ടി 1973 എന്ന നമ്പറിലുള്ള ലോറി ഷാനവാസിന്റെ പേരിലുള്ളതാണ്. ആലപ്പുഴ കേന്ദ്രീകരിച്ചുള്ള സംഘമാണ് പുകയില ഉത്പന്നങ്ങള്‍ കടത്തിയതിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. വാഹനയുടമയായ ഷാനവാസിന് കേസില്‍ പങ്കുണ്ടോയെന്നു അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം തന്റെ ലോറി ഇടുക്കി കട്ടപ്പന സ്വദേശിയായ ജയന് മാസവാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നായരുന്നു ഷാനവാസിന്റെ വിശദീകരണം.
Story Highlights: birthday celebration photos of shanavas and ijas is out now pan masala smuggling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here