‘കമല്‍ഹാസന്‍ ആറ് സിനിമാ പ്ലോട്ടുകള്‍ പറഞ്ഞു’; എന്‍റെ ബുക്കില്‍ എല്ലാം കുറിച്ചു; അല്‍ഫോണ്‍സ് പുത്രന്‍

കമല്‍ഹാസനെ ആദ്യമായി നേരിൽ കണ്ട അനുഭവം പങ്കുവച്ച് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. അദ്ദേഹത്തില്‍ നിന്നും അഞ്ച്, ആറ് സിനിമാ പ്ലോട്ടുകള്‍ കേള്‍ക്കാന്‍ സാധിച്ചു. ആദ്യ കാഴ്ചയില്‍ തന്നെ കാലില്‍ വീണ് അനുഗ്രഹം വാങ്ങിയെന്നും അൽഫോൻസ് ട്വിറ്ററിൽ കുറിച്ചു. കമല്‍ഹാസനൊപ്പം എടുത്ത ചിത്രം പങ്കുവച്ചുകൊണ്ട് ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.(kamal haasan told six movie stories-alphonse puthren)
”സിനിമയിലെ എവറസ്റ്റ് പര്‍വ്വതം ഉലക നായകന്‍ കമല്‍ ഹാസനെ ജീവിതത്തില്‍ ആദ്യമായി ഞാന്‍ നേരില്‍ കണ്ടു. അദ്ദേഹത്തിന്‍റെ കാല്‍ തൊട്ട് അനുഗ്രഹം വാങ്ങി. അദ്ദേഹത്തിന്‍റെ 5- 6 ചെറിയ സിനിമാ പ്ലോട്ടുകള്‍ കേട്ടു. 10 മിനിറ്റ് കൊണ്ട് എന്‍റെ ബുക്കില്‍ ഞാന്‍ കുറിച്ചു.
Read Also: മാസ വാടക 2,46,59,700 രൂപ ! 17 മുറികൾ; റൊണാൾഡോയുടെ സൗദിയിലെ താമസസ്ഥലം അമ്പരപ്പിക്കും
ഒരു മാസ്റ്റര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ അനുഭവങ്ങളാണ് പങ്കുവച്ചത്. പക്ഷേ ഒരു വിദ്യാര്‍ഥി എന്ന നിലയില്‍ അദ്ദേഹം പറയുന്നത് എന്തെങ്കിലും നഷ്ടപ്പെടുമോ എന്ന ആശങ്കയിലായിരുന്നു ഞാന്‍. അവിശ്വസനീയവും അതിശയകരവും മനോഹരവുമായ അനുഭവത്തിന് പ്രപഞ്ചത്തിന് നന്ദി. ഒപ്പം രാജ്കമല്‍ ഫിലിംസിലെ ശ്രീ. മഹേന്ദ്രനും ശ്രീ. ഡിസ്നിക്കും”, അല്‍ഫോന്‍സ് ട്വീറ്റ് ചെയ്തു.
Story Highlights: kamal haasan told six movie stories-alphonse puthren
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here