Advertisement

എരുമേലിയിൽ പേട്ടതുള്ളലിന് തുടക്കമായി; അമ്പലപ്പുഴ സംഘം പേട്ട തുള്ളുന്നു

January 11, 2023
2 minutes Read

എരുമേലി പേട്ട തുള്ളലിന് തുടക്കമായി. ആദ്യം അമ്പലപ്പുഴ സംഘം പേട്ട തുള്ളുകയാണ്. നൈനാർ മസ്ജിദിൽ പ്രവേശിച്ച് വാവരുടെ പ്രതിനിധിയെയും കണ്ടാണ് പേട്ട തുള്ളുന്നത്. അമ്പലപ്പുഴ സംഘത്തിന് കൃഷ്ണപരുന്തിന്റെ സാന്നിധ്യവും ആലങ്ങാട് സംഘത്തിന് വെളളിനക്ഷത്രവും പേട്ടതുളളലിന് അനുമതിയായി ആകാശത്ത് പ്രത്യക്ഷമാകുമെന്നാണ് വിശ്വാസം. വാവർ അയ്യപ്പനൊപ്പം യാത്രയായെന്ന വിശ്വാസം മുൻനിർത്തി ആലങ്ങാട് സംഘം മസ്ജിദിൽ കയറാതെ പള്ളിയെ വണങ്ങി ആദരവർപ്പിക്കും.(erumeli petta thullal started)

Read Also: കൺമുന്നിൽ വിണ്ടുകീറുന്ന വീടുകളും പിളരുന്ന റോഡുകളും ! ജോഷിമഠിൽ നടക്കുന്ന പ്രതിഭാസം എന്ത് ? [24 Explainer]

ഉച്ചയ്‌ക്ക് ശേഷം ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളൽ നടക്കും. ഇത്തവണ വിപുലമായ ഒരുക്കങ്ങളാണ് ദേവസ്വം ബോർഡും ബന്ധപ്പെട്ട സംഘടനകളും നടത്തിയിട്ടുള്ളത്. രാവിലെ 10.30-നാണ് പേട്ടതുള്ളൽ ആരംഭിക്കുക. 200 പേർ ആണ് സംഘത്തിലുള്ളത്. ഒന്നിന് അമ്പലപ്പുഴ സംഘം ധർമശാസ്താ ക്ഷേത്രത്തിൽ പ്രവേശിക്കും.

3-ന് ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളൽ ആരംഭിക്കും. 250 പേരാണുള്ളത്. ആലങ്ങാട് സംഘം 6.30-ന് ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. എരുമേലിയിലും പരിസരങ്ങളിലും പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നിലവിലുള്ള 500 പോലീസുകാരെ കൂടാതെ 200 പേരെ അധികമായി നിയമിച്ചതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Story Highlights: erumeli petta thullal started

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top