സ്വവർഗ്ഗാനുരാഗികളായ രക്തദാതാക്കളുടെ നിയന്ത്രണങ്ങൾ നീക്കാൻ ജർമ്മനി

രക്തദാനത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങളിൽ ഭേദഗതി വരുത്താനൊരുങ്ങി ജർമ്മനി. സ്വവർഗ്ഗാനുരാഗികളായ പുരുഷന്മാർക്ക് രക്തം ദാനം ചെയ്യുന്നതിന് നിലവിലുള്ള നിയന്ത്രണങ്ങൾ നീക്കാൻ ആലോചന. ലൈംഗിക ആഭിമുഖ്യം പരിഗണിക്കാതെ എല്ലാവർക്കും ഒരേ നിയമങ്ങൾ ബാധകമാക്കുമെന്ന് ബെർലിൻ ആരോഗ്യ മന്ത്രി കാൾ ലൗട്ടർബാക്ക് പറഞ്ഞു. (Germany To Lift Restrictions On Gay Blood Donors)
രക്തദാതാക്കളെ ലൈംഗിക ആഭിമുഖ്യത്തെ അടിസ്ഥാനമാക്കി വ്യത്യസ്തമായി വിലയിരുത്താതിരിക്കാൻ ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിക്കും. വിഷയത്തിൽ വിവേചനം പാടില്ല, ലൈംഗിക ആഭിമുഖ്യമല്ല ഒരാൾക്ക് രക്തദാതാവാകാൻ കഴിയുമോ എന്നത് നിർണയിക്കുന്നതെന്നും കാൾ ലൗട്ടർബാക്ക് RND ബ്രോഡ്കാസ്റ്ററോട് പറഞ്ഞു. RND റിപ്പോർട്ട് പ്രകാരം വ്യക്തിഗത സ്വഭാവത്തെ അടിസ്ഥാനമാക്കിയാണ് രക്തദാതാക്കളെ നിർണയിക്കുന്നത്.
ജർമ്മൻ മെഡിക്കൽ അസോസിയേഷന്റെ നിലവിലെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് സ്വവർഗ്ഗാനുരാഗികളായ പുരുഷന്മാർക്ക് നാല് മാസത്തിനിടയിൽ “പുതിയ അല്ലെങ്കിൽ ഒന്നിലധികം ലൈംഗിക പങ്കാളികൾ” ഇല്ലെങ്കിൽ മാത്രമേ രക്തം ദാനം ചെയ്യാൻ അനുവാദമുള്ളൂ. ഇടയ്ക്കിടെ പങ്കാളികളെ മാറ്റുന്ന സ്ത്രീകയും പുരുഷനും നാല് മാസത്തേക്ക് രക്തദാനത്തിന് അർഹതയില്ല. രക്തത്തിലൂടെ പകരാൻ കഴിയുന്ന ഗുരുതരമായ പകർച്ചവ്യാധികൾ തടയുന്നതിനാണ് നിയന്ത്രണം.
Story Highlights: Germany To Lift Restrictions On Gay Blood Donors
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here