Advertisement

അൽഅഖ്സ പള്ളി ആക്രമണം, ലോകമെമ്പാടുമുള്ള മുസ്‍ലിം വിശ്വാസൾങ്ങക്കെതിരായ കുറ്റം: ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ ഓപറേഷൻ

January 11, 2023
3 minutes Read

അൽഅഖ്സ പള്ളിക്കുനേരെയുള്ള ഇസ്രായേൽ അതിക്രമം ലോകമെമ്പാടുമുള്ള മുസ്‍ലിം വികാരങ്ങൾക്കും വിശ്വാസങ്ങൾക്കുമെതിരായ കുറ്റമായാണ് കണക്കാക്കുന്നതെന്ന് ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ ഓപറേഷൻ (ഒ.ഐ.സി) സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം ത്വാഹ പറഞ്ഞു.(islamic corpoartion condemns israeli atrocities at al aqsa mosque)

അൽഅഖ്‌സ പള്ളിക്കുനേരെ തുടർച്ചയായി ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ജിദ്ദ ഒ.ഐ.സി ആസ്ഥാനത്ത് ചേർന്ന എക്‌സിക്യൂട്ടിവ് കമ്മിറ്റിയുടെ അടിയന്തര യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: കൺമുന്നിൽ വിണ്ടുകീറുന്ന വീടുകളും പിളരുന്ന റോഡുകളും ! ജോഷിമഠിൽ നടക്കുന്ന പ്രതിഭാസം എന്ത് ? [24 Explainer]

അതേസമയം അല്‍അഖ്സ പള്ളിയിലെ ഇസ്രായേല്‍ അതിക്രമത്തെ അപലപിച്ച് ഖത്തര്‍ മന്ത്രിസഭ. മുസ്‍ലിം സമൂഹത്തെ പ്രകോപിപ്പിക്കാനുള്ള നീക്കമാണ് ഇസ്രായേല്‍ നടത്തുന്നതെന്നും ഖത്തര്‍ ആരോപിച്ചു.

Story Highlights: islamic corpoartion condemns israeli atrocities at al aqsa mosque

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top