Advertisement

പ്രവാസികൾക്കായി നോർക്ക സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പാക്കും: പി ശ്രീരാമകൃഷ്ണൻ

January 11, 2023
1 minute Read

ഇന്ത്യക്കകത്തും പുറത്തുമുള്ള മലയാളി പ്രവാസികൾക്കായി സമഗ്രമായ ഒരു ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ. ഡൽഹിയിലെ പ്രവാസി മലയാളി സംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന് പുറത്ത് താമസിക്കുന്ന മലയാളികളുടെ പ്രശ്നങ്ങൾ മനസിലാക്കുന്നതിനും അതിനനുയോജ്യമായ രീതിയിൽ പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനുമായി ഇൻഡ്യയിലെ വിവിധ നഗരങ്ങളിൽ നടത്തിവരുന്ന യോഗങ്ങളുടെ ഭാഗമായാണ് യോഗം ചേർന്നത്. എൻ.ആർ.കെ ഇൻഷുറസ് കാർഡിൽ കേരളത്തിലെ വിലാസം ഉൾപ്പെടുത്തുക, വിദേശത്ത് നിയമ സഹായ സെല്ലുകൾ രൂപീകരിക്കുക, മരണപ്പെടുന്ന പ്രവാസികളുടെ ആശ്രിതർക്ക് അടിയന്തിര ധനസഹായം ലഭ്യമാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ പ്രതിനിധികൾ
ഉന്നയിച്ചു.

ലോക കേരള സഭ പ്രതിനിധികളെ ഉൾപ്പെടുത്തി പ്രാദേശിക സമിതികൾ ഉണ്ടാക്കാനും ഇന്ത്യക്കകത്തുള്ള പ്രവാസികളുടെ ഡയറക്ടറി തയ്യാറാക്കാനും സാംസ്‌കാരിക സമുച്ചയം നിർമ്മിക്കാനും നടപടികളെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. സംഘടനാ പ്രതിനിധികളുടെ ആവശ്യങ്ങൾ പരിശോധിച്ച് സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് പി ശ്രീരാമകൃഷ്ണൻ ഉറപ്പ് നൽകി.

Story Highlights: NORCA will implement comprehensive insurance scheme: P Sreeramakrishnan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top