Advertisement

ഇസ്രായേൽ വിമാനത്താവളത്തിൽ വന്യജീവി കടത്തിന് ശ്രമം; യുവാവ് പിടിയിൽ

January 11, 2023
Google News 2 minutes Read

വന്യജീവി കടത്തിന് ശ്രമിച്ച യുവാവ് ഇസ്രായേൽ വിമാനത്താവളത്തിൽ പിടിയിലായി. മൂന്ന് പല്ലികളെയും രണ്ട് പാമ്പുകളെയുമാണ് ഇസ്രായേൽ പൗരനിൽ നിന്നും കണ്ടെത്തിയത്. പ്ലാസ്റ്റിക് പാത്രങ്ങൾ, ടിൻ ഫോയിൽ, സോക്സുകൾ എന്നിവയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിരായിരുന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ മന്ത്രാലയം പുറത്തുവിട്ടു.

ഹംഗറിയിൽ നിന്ന് മടങ്ങുന്നതിനിടെയാണ് 20 കാരൻ പിടിയിലായത്. കൃഷി മന്ത്രാലയം, ടാക്സ് അതോറിറ്റി, നേച്ചർ ആൻഡ് പാർക്ക് അതോറിറ്റി, ബോർഡർ പൊലീസ് എന്നിവയുടെ പ്രതിനിധികൾ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് അറസ്റ്റ്. പ്രതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. കടത്തിയ മൃഗങ്ങളെ അവരുടെ ജന്മനാട്ടിലേക്ക് തിരിച്ചയക്കുമെന്ന് അധികൃതർ അറിയിച്ചു.

ഹംഗറിയിൽ നിന്ന് ഇസ്രയേലിലേക്ക് മടങ്ങുന്ന വിമാനത്തിലായിരുന്നു ഇയാൾ ദിവസങ്ങൾക്കുമുമ്പ് അറസ്റ്റിലായതെന്നും രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആവശ്യമായ പെർമിറ്റുകളില്ലാതെ വന്യജീവികളെ ഇസ്രായേലിലേക്ക് ഇറക്കുമതി ചെയ്യുന്നത് കുറ്റകരമായി കണക്കാക്കുകയും ഗണ്യമായ പിഴയും രണ്ട് വർഷം വരെ തടവും ലഭിക്കുകയും ചെയ്യും.

Story Highlights: Passenger Tries To Smuggle Snakes Lizards At Israel Airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here