രഞ്ജി ട്രോഫി; കേരളത്തിന് മേൽക്കൈ, സര്‍വീസസ്സിന് 6 വിക്കറ്റ് നഷ്ടം

രഞ്ജി ട്രോഫി ക്രിക്കറ്റിൽ രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ സര്‍വീസസിനെതിരെ കേരളത്തിന് മേല്‍ക്കൈ. കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 327 റണ്‍സ് പിന്തുടരുന്ന സര്‍വീസസ് 6 വിക്കറ്റ് നഷ്ടത്തിൽ 167 റൺസാണ് നേടിയിട്ടുള്ളത്. കേരളത്തിനായി വൈശാഖ് ചന്ദ്രനും ജലജ് സക്‌സേനയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. എം.ഡി നിധീഷും സിജോമോന്‍ ജോസഫും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സര്‍വീസസിന് ഓപ്പണര്‍മാര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ആദ്യ വിക്കറ്റില്‍ ഓപ്പണര്‍മാരായ രോഹില്ലയും സൂഫിയാന്‍ അലവും ചേര്‍ന്ന് 48 റണ്‍സ് ചേര്‍ത്തു. 50 റൺസ് നേടി പുറത്തായ രവി ചൗഹാന്‍ ആണ് സര്‍വീസ്സിന്റെ ടോപ് സ്കോറര്‍. രോഹില്ല 31 റൺസ് നേടി. നേരത്തെ കേരളത്തിന്റെ ഇന്നിംഗ്സ് 327 റൺസിൽ അവസാനിച്ചിരുന്നു.
159 റൺസ് നേടിയ സച്ചിന്‍ ബേബിയാണ് കേരളത്തിനായി ബാറ്റിംഗിൽ തിളങ്ങിയത്. രണ്ടാം ദിനം മത്സരമവസാനിക്കുമ്പോള്‍ 10 റണ്‍സുമായി പുള്‍കിത് നാരംഗും എട്ട് റണ്‍സുമായി എം.എസ്. രതിയുമാണ് ക്രീസിലുള്ളത്. കേരളത്തിന്റെ സ്‌കോറിനൊപ്പമെത്താന്‍ സര്‍വീസസിന് ഇനിയും 160 റണ്‍സ് കൂടി വേണം.
Story Highlights: Ranji Trophy; Kerala has the upper hand, Services lost 6 wickets
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here