സൗദി പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തി രാജകീയ ഉത്തരവ്; കൂടുതൽ വിദേശികൾക്ക് പൗരത്വം നേടാം

സൗദി പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തി രാജകീയ ഉത്തരവ്. കൂടുതൽ വിദേശികൾക്ക് പൗരത്വം നേടാനാകും വിധമാണ് പുതിയ മാറ്റം. നിലവിലെ ആർട്ടിക്കിൾ 8 ,9 പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തി കൊണ്ടാണ് കാതലായ മാറ്റം വരുത്തിയത്. ( Amendment to Saudi Citizenship Act ).
Read Also: ‘മെയ്ഡ് ഇന്‍ മക്ക, മെയ്ഡ് ഇന്‍ മദീന’ സംരംഭവുമായി സൗദി
പുതിയ ഭേദഗതി അനുസരിച്ച് വ്യവസ്ഥകൾക്ക് വിധേയമായി വിദേശിയായ പിതാവിന്റെയും സൗദി മാതാവിന്റെയും രാജ്യത്തിനുള്ളിൽ ജനിച്ച കുട്ടിക്ക് സൗദി പൗരത്വം നൽകും. ആർട്ടിക്കിൾ നമ്പർ 9 ലെ ഭേദഗതി പ്രകാരം പ്രത്യേക നിബന്ധനകൾ പാലിക്കുന്ന വിദേശിക്കും സൗദി അറേബ്യൻ പൗരത്വം നൽകാം.
അപേക്ഷകൻ സൗദിയിൽ ഇഖാമ ഉള്ളവനായിരിക്കണമെന്നും അപേക്ഷകൻ തുടർച്ചയായി 10 വർഷത്തിൽ കുറയാത്ത കാലയളവിൽ സൗദിയിലുള്ള ആളായിരിക്കണമെന്നും വ്യവസ്ഥയിൽ പറയുന്നുണ്ട്. ഏതെങ്കിലും കുറ്റകൃത്യത്തിൽ പെട്ട് ആറുമാസത്തിൽ കൂടുതൽ തടവ് ശിക്ഷ ലഭിച്ചവർക്കും പെരുമാറ്റ ദൂഷ്യമുള്ളവർക്കും പൗരത്വം ലഭിക്കില്ല.
Story Highlights: Amendment to Saudi Citizenship Act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here